Wednesday, December 31, 2008

പുതുവത്സരാഘോഷം


പുതുവത്സരം ആഘോഷിക്കാനായി ആന ഉറുമ്പിനെ തിരക്കി വീട്ടിലെത്തി. എന്നിട്ട്‌ ആന ഉറക്കെ വിളിച്ചു ചോദിച്ചു... എടാ ഉറുമ്പേ... നാളെയാ ന്യൂ ഇയര്‍. നീ വേഗം ഇറങ്ങിവാ... നമുക്ക്‌ ന്യൂ ഇയര്‍ ആഘോഷത്തിനായി പല കാര്യങ്ങളും ചെയ്യാനുണ്ട്‌. ആനയും ഉച്ചത്തിലുള്ള വിളി കേട്ട്‌ ഉറുമ്പിന്റെ ഭാര്യ ഇറങ്ങിവന്നു. എന്നിട്ടു പറഞ്ഞു... ആനച്ചേട്ടാ... ഉറുമ്പേട്ടന്‍ ഇന്നലെ പോയതാ... ഇതുവരെയും വീട്ടിലെത്തിയിട്ടില്ല. എങ്ങോട്ടാണു പോകുന്നതെന്ന്‌ എന്നോടു പറഞ്ഞുമില്ല. ഉറുമ്പിന്റെ ഭാര്യയുടെ മറുപടി കേട്ട ആനയ്‌ക്ക്‌ സന്ദേഹമായി. ഇവന്‍ എന്നോടു പറയാതെ എങ്ങോട്ടാ പോയത്‌?... ആന മനസില്‍ പിറുപിറുത്തുകൊണ്ട്‌ തിരികെ നടന്നു. അപ്പോഴതാ ഉറുമ്പിന്റെ ഭാര്യ നിലവിളിച്ചുകൊണ്ട്‌ ആനയുടെയടുത്തേക്ക്‌ ഓടിവന്നു. ആനച്ചേട്ടാ.... എന്റെ ഉറുമ്പേട്ടനെ രക്ഷിക്കണേ.... ഇതു കേട്ട ആന ഉറുമ്പിന്റെ ഭാര്യയോട്‌ കാര്യം തിരക്കി. അപ്പോള്‍ ഉറുമ്പിന്റെ ഭാര്യ പറഞ്ഞു... ചേട്ടാ.. ഇപ്പോള്‍ വീട്ടിലേക്ക്‌ ഫോണ്‍ വന്നു, ഉറുമ്പേട്ടന്‍ ആശുപത്രിയില്‍ കിടക്കുകയാ..... പെട്ടെന്ന്‌ ആരെങ്കിലും ചെല്ലണമെന്ന്‌. ആന ഉടന്‍തന്നെ ഉറുമ്പിന്റെ ഭാര്യയെ സമാധാനിപ്പിച്ചിട്ട്‌ ആശുപത്രിയിലേക്കു തിരിച്ചു. ആശുപത്രിയില്‍ ചെന്നപ്പോഴതാ ഉറുമ്പിന്റെ ദേഹമൊക്കെ ആകെപ്പാടെ പൊള്ളി കറുത്തിരിക്കുന്നു. ഇതുകണ്ട ആന ഉറുമ്പിനോടു കാര്യം തിരക്കി. എടാ ഉറുമ്പേ.... എന്താ പറ്റിയത്‌. ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഞാന്‍ നിന്റെ വീട്ടിലേക്കു വന്നതായിരുന്നു. നീ എന്നോടു പറയാതെ എന്തു കുരുത്തക്കേടാ ഈ ഒപ്പിച്ചു വച്ചിരിക്കുന്നത്‌. ഇതു കേട്ട ഉറുമ്പ്‌ ആനയോടു പറഞ്ഞു... എന്റെ ആനച്ചേട്ടാ.. ഞാന്‍ നമുക്ക്‌ രണ്ടുപേര്‍ക്കും കൂടി ന്യൂ ഇയര്‍ ആഘോഷിക്കാനായി പടക്കവും മറ്റു സാധനങ്ങളും വാങ്ങാന്‍ പോയതാ. ..... ഇപ്പോള്‍ ഈ ഗതിയായി. ഇതുകേട്ട ആന ചാദിച്ചു പടക്കം വാങ്ങാന്‍ പോയ നീയെങ്ങനെയാ ആശുപത്രിയിലായത്‌. ഒന്നും പറയണ്ട ആനച്ചേട്ടാ... പടക്കം നല്ലാതാണോ എന്നറിയാന്‍ ഞാനത്‌ ടെസ്റ്റു ചെയ്‌തു നോക്കി. പക്ഷേ അതു പുലിവാലായി. അപ്പോള്‍ ആന ചോദിച്ചു......... നീ പടക്കം വാങ്ങി എങ്ങനെയാ ടെസ്റ്റു ചെയതത്‌. എന്റെ ചേട്ടാ....... പടക്കം വാങ്ങിയ ശേഷം അതു പൊട്ടുമോ എന്നറിയാന്‍ ഞാനത്‌ കത്തിച്ച്‌ മുകളിലേക്കെറിഞ്ഞു. അത്‌ ചെന്നു വീണത്‌ തൊട്ടപ്പുറത്തുള്ള മറ്റൊരു പടക്ക കടയിലേക്കായിരുന്നു. എന്തു ചെയ്യാം........ ഞാനെറിഞ്ഞ പടക്കം പൊട്ടിയതും അവിടെ മുഴുവന്‍ തീ കത്തിയതും ഒരുപോലെയായിരുന്നു.

1 comment:

  1. എന്തു പിണ്ണാക്കാടാ പോത്തേ ഈ എഴുതിവച്ചിരിക്കുന്നത്‌.കണ്ട വൃത്തികേട്‌ എഴുതി പിള്ളേരെ പറ്റിക്കാനാണോ ഭാവം.
    ആനയ്‌ക്കും ഉറുമ്പിനും ആശംസകള്‍(വീണ്ടും ശക്തന്‍ തമ്പുരാന്റെ നാട്ടിലേയ്‌ക്കു പോകണോ)

    ReplyDelete