Tuesday, July 14, 2009

സുന്ദരപുരുഷന്‍



ആനയ്‌ക്ക്‌ കല്യാണ പ്രായമായി. വീട്ടുകാര്‍ ആനയ്‌ക്കു പറ്റിയ പെണ്ണിനെ അന്വേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കേ ഒരുദിവസം ദല്ലാളായ തവള ആനയെയുംകൂട്ടി പെണ്ണുകാണാന്‍ പോയി. പെണ്ണുകാണാന്‍ ഇവര്‍ എത്തിയത്‌ ഉറുമ്പിന്റെ വീട്ടിലാണ്‌. ഉറുമ്പിന്റെ വീട്ടിലെത്തിയ ഇരുവരെയും വീട്ടുകാര്‍ സ്വീകരിച്ചിരുത്തി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ചായയുമായി ഉറുമ്പ്‌ എത്തി. ചായ കൊടുത്തയു ടനേതന്നെ ഉറുമ്പ്‌ വളരെ ദേഷ്യത്തോടു കൂടി വീടിനുള്ളിലേക്ക്‌ കയറിപ്പോയി. ചായകുടിച്ചു കൊണ്ടിരുന്നപ്പോള്‍ തവള പതിയെ ആനയോടു ചോദിച്ചു.... എടാ.. നിനക്കു പെണ്ണിനെ ഇ ഷ്‌ട പ്പെ ട്ടോ?..അപ്പോള്‍ ആന പറഞ്ഞു, എ നിക്കിഷ്‌ടപ്പെട്ടു...
പക്ഷേ അവള്‍ക്ക്‌ സ മ്മതമായോ എ ന്ന റിയേണ്ടേ.... ഇതു ചോദിച്ച യുടനേതന്നെ വീടിനുള്ളില്‍നിന്നും പാത്രങ്ങള്‍ നിലത്തു വലി ച്ചെ റിുന്ന ശബ്ദം കേട്ടു. അ തോ ടൊ പ്പം ഉറുമ്പിന്റെ വലിയവായിലുള്ള കരച്ചിലും. ഇതുകേട്ടയുടനെ എല്ലാവരും വീടിനുള്ളിലേക്ക്‌ കയറിപ്പോയി.
എന്നിട്ട്‌ തവള േ്രബാക്കര്‍ ഉറുമ്പിനോടു ചോദിച്ചു.. എന്താ നിനക്കു പറ്റിയത്‌.. എന്തിനാ നീ പാ ത്ര ങ്ങളെല്ലാം വലിച്ചെറിയുന്നത്‌... ഇതുകേട്ടപ്പോള്‍ ഉറുമ്പു പറഞ്ഞു, എനിക്കിപ്പോള്‍ കല്യാണം വേണ്ട.. അപ്പോള്‍ വീട്ടുകാര്‍ ചോദിച്ചു.... അതെന്താ, നിനക്കു ചെറുക്കനെ ഇഷ്‌ടപ്പെട്ടില്ലേ.... ഇവന്‍ ദുശീലമൊന്നുമില്ലാത്ത നല്ല പയ്യനാ... ഇതുകേട്ട ഉറുമ്പ്‌ അലറിക്കരഞ്ഞുകൊണ്ട്‌ വീണ്ടും പറഞ്ഞു... എനിക്ക്‌ ഈ കല്യാണം വേണ്ടേ വേണ്ട... അപ്പോള്‍ വീട്ടുകാര്‍ വീണ്ടു ചോദിച്ചു... അതെന്താ ഈ കല്യാണം വേണ്ടാത്തത്‌?... അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു.... എനിക്ക്‌ ഈ ചെറുക്കനെ ഇഷ്‌ടപ്പെട്ടില്ല... കാരണം ഇവന്റെ പല്ലു പൊങ്ങിയതാ......

പട്ടാളം..


രാജ്യരക്ഷയ്‌ക്കു ജീവന്‍ പോലും ബലികഴി ക്കാനൊരുങ്ങി നില്‍ക്കുന്ന പട്ടാളക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആനയും ഉറുമ്പും പട്ടാളത്തില്‍ ചേരാന്‍ നിശ്ചയിച്ചു. എങ്ങനെയെങ്കിലും പട്ടാളത്തില്‍ ചേരണമെന്നുറപ്പിച്ച ആനയും ഉറുമ്പും പട്ടാളത്തില്‍ ചേരാനുള്ള വഴിയെന്താണെന്ന്‌ പലരോടും അന്വേഷിച്ചു. ഒടുവില്‍ കരടിപ്പോലീസാണ്‌ ഇരുവര്‍ക്കും മാര്‍ഗം ഉപദേശിച്ചുകൊടുത്തത്‌. പട്ടാളത്തില്‍ ചേരണമെങ്കില്‍ റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ പങ്കെടുക്കണം പോലും.
നവകേരള റാലിയും കേരളവികസന റാലി യും മാത്രം കണ്ടിട്ടു ണ്ടായിരുന്ന ആനയും ഉറുമ്പും പട്ടാളക്കാ രുടെ റിക്രൂട്ട്‌മെന്റ്‌ റാലി കണ്ട്‌ വണ്ടറടിച്ചു. വെളുപ്പിന്‌ നാലു മണി മുതല്‍ ക്യൂവില്‍ നിന്ന ഇരുവരും ക്ഷീണിച്ചു വശംകെട്ടു. എങ്ങനെ യെങ്കിലും ഇതൊന്നു കഴിഞ്ഞാല്‍ മതിയെ ന്നായി രണ്ടു പേരും.
റിക്രൂട്ട്‌മെന്റ്‌റാലി കഴിഞ്ഞു. ഉറുമ്പിന്‌ പട്ടാളത്തിലേക്കു സെലക്ഷനും കിട്ടി. ആന തോറ്റു പുറത്താ യി. ആവശ്യത്തിലേറെ നെഞ്ചുവിരിവും ആരോഗ്യവുമു ണ്ടായിട്ടും താന്‍ പുറത്താവുകയും പട്ടാളക്കാരനാകാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ഉറുമ്പിന്‌ സെലക്ഷന്‍ കിട്ടുകയും ചെയ്‌തതില്‍ ആന രോഷം പൂണ്ടൂ... ഉറുമ്പിനെയും സെലക്ഷന്‍ നടത്തിയ സര്‍ദാറെയും





കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇടിച്ച്‌ ഇഞ്ചപ്പരുവമാക്കാനുള്ള ദേഷ്യമു ണ്ടായിരുന്നു ആനയ്‌ക്ക്‌.
അപ്പോള്‍... ദാ ഉറുമ്പ്‌ ഒരു പരിഹാസ ച്ചിരിയുമായി വരുന്നു.
``നീ അധികം ചിരിക്കുകയൊന്നും വേണ്ട നിന്നെ ഞാന്‍ എടുത്തോളാം... '' ആന കലിതുള്ളി.
`താന്‍ എന്തിനാ അരിശപ്പെടുന്നത്‌?'- ഉറുമ്പ്‌ ചോദിച്ചു...
`ഇത്രയും ആരോഗ്യ മുള്ള എന്നെ പട്ടാളത്തി ലെടുത്തില്ല.. നിനക്ക്‌ കിട്ടുകയും ചെയ്‌തു.. ഇത്‌ അഴി മതിയാണ്‌....' - ആന തിരിച്ചടിച്ചു.
`എടാ മണ്ടന്‍ ആനേ... വലിയ ശരീരം മാത്രമു ണ്ടായിട്ടു കാര്യമില്ല.. തലയ്‌ക്കക ത്തും വല്ല തും വേണം.. താന്‍ എന്തിനാ അവിടെ കെട്ടിയ കയറിനടിയില്‍ കൂടി കുനിഞ്ഞു പോയത്‌.........' - ഉറുമ്പ്‌ ചോദിച്ചു.
`അത്‌ എന്റെ തലമുട്ടി കയറ്‌ പൊട്ടണ്ട എന്നോ ര്‍ത്താ..' ആന പറഞ്ഞു...
`ഹ....ഹ... ഇതാ പറഞ്ഞത്‌ തനിക്കു ബുദ്ധിയില്ലെന്ന്‌ .. മണ്ടച്ചാരെ.. പട്ടാള ത്തില്‍ എടുക്കുന്ന തിനുള്ള ഉയരം അളക്കുന്നതിനാ ആ കയര്‍ കെട്ടിയിരുന്നത്‌... അതില്‍ തല മുട്ടുന്നവരയെ പട്ടാളത്തില്‍ ചേര്‍ക്കൂ..' - ഉറുമ്പ്‌ പറഞ്ഞത്‌ കേട്ട്‌ ആന ഇളിഭ്യനായി.

' പുലി `യുറുമ്പ്‌


ഉറുമ്പ്‌ അതിയായ ആഹ്ലാദത്തിലാണ്‌. ശ്രീലങ്കയെ പതിറ്റാണ്ടുകളായി വിറപ്പിച്ചിരുന്ന പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി വധിച്ച ഉറുമ്പ്‌ ലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ്ര രാജപക്‌സെയുടെ പ്രത്യേക അവാര്‍ഡിന്‌ അര്‍ഹനായിരിക്കുകയാണ്‌. രാജപക്‌സെയില്‍നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നതിനായി ഉറുമ്പും ആനയും ശ്രീലങ്കയിലേക്ക്‌ പുറപ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുവരും ലങ്കയിലെത്തി. ലങ്കയിലെത്തിയപ്പോള്‍ ആന ഉറുമ്പിനോട്‌ പറഞ്ഞു, എടാ... എനിക്ക്‌ പ്രഭാകരന്‍ ഒളിച്ചിരുന്ന മുല്ലത്തീവ്‌ ഒന്നു കാണണമെന്ന്‌ ആഗ്രഹമുണ്ട്‌. നമുക്ക്‌ അവിടംവരെ ഒന്നു പോയാലോ... ആനയുടെ ആഗ്രഹമല്ലേയെന്നു കരുതി ഉറുമ്പ്‌ സമ്മതിച്ചു. അങ്ങനെ ഇരുവരും മുല്ലെത്തീവിലേക്ക്‌ നടക്കാന്‍ തുടങ്ങി. പോകുന്ന വഴിക്ക്‌ ഉറുമ്പ്‌ ആനയെ ഓരോ സ്ഥലവും പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.
മുല്ലത്തീവിലെത്തിയപ്പോള്‍ ഒരു സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, ആനച്ചേട്ടാ.... പ്രഭാകരന്റെ മകന്‍ ചാള്‍സ്‌ ആന്റണിയെ ദാ... അവിടെവച്ചാ ഞാന്‍ വെടിവച്ചു കൊന്നത്‌. ഉറുമ്പിന്റെ ധീരതയെ അഭിനന്ദിച്ചു കൊണ്ട്‌ ആന പറഞ്ഞു, എടാ... നീ ഭയങ്കര ധൈര്യശാലിതന്നെ... എന്നാലും എല്‍.ടി.ടി.ഇ തലവനും അതിസമര്‍ഥനുമായ വേലുപ്പിള്ള പ്രഭാകരനെ നീ എങ്ങനെയാടാ വധിച്ചത്‌ ?. ആനയുടെ ചോദ്യം കേട്ട ഉറുമ്പ്‌ പറഞ്ഞു, എന്റെ ചേട്ടാ, സത്യം പറഞ്ഞാല്‍ പ്രഭാകരനെ ഞാന്‍ വധിച്ചത്‌ വളരെ പാടുപെട്ടാ... ഞാന്‍ ബുദ്ധിപരമായ നീക്കം തക്കസമയത്ത്‌ നടത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇന്ന്‌ ജീവിച്ചിരിക്കത്തില്ലായിരുന്നു.
അപ്പോള്‍ ആകാംക്ഷയോടെ ആന ചോദിച്ചു, അതെന്താടാ... ഏറ്റുമുട്ടല്‍ സമയത്ത്‌ നിനക്കെന്തെങ്കിലും സംഭവിച്ചോ ?. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, ആനച്ചേട്ടാ... ഞാന്‍ പ്രഭാകരനെ കൊല്ലാനായി തോക്കുമേന്തി കാട്ടിലൂടെ തനിച്ചായിരുന്നു നടന്നിരുന്നത്‌. അപ്പോഴാണ്‌ ഒരാള്‍ തോക്കുമേന്തി കുറ്റിക്കാടിനു മറവില്‍ പതിയിരിക്കുന്നത്‌ കണ്ടത്‌. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ അത്‌ പ്രഭാകരനാണെന്ന്‌ എനിക്കു മനസിലായത്‌. ഞാന്‍ തോക്കെടുത്ത്‌ പ്രഭാകരനു നേരെ ഉന്നം പിടിച്ചു നില്‍ക്കുമ്പോഴാണ്‌ എവിടെനിന്നോ ഒരു ചീറ്റപ്പുലി എന്റ മുമ്പിലേക്ക്‌ ചാടിവീണത്‌.
എന്റ ചേട്ടാ... സത്യത്തില്‍ എന്റെ തോക്കില്‍ ഒരു വെടിയുണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ദേഹത്തേക്ക്‌ ചാടിവീഴാനായി പുലി തയാറെടുത്തു നില്‍ക്കുകയാണ്‌. ഞാന്‍ പുലിയെ വെടിവച്ചാല്‍ ഒച്ചകേട്ട്‌ പ്രഭാകരന്‍ എന്നെ വധിക്കും, ഞാന്‍ പ്രഭാകരനെ വെടിവച്ചാല്‍ ചീറ്റപ്പുലി എന്റെ ദേഹത്തേക്ക്‌ ചാടിവീഴും.
ഇതു കേട്ടപ്പോള്‍ ആനയ്‌ക്ക്‌ ആകാംക്ഷയായി. ആന ചോദിച്ചു, എന്നിട്ട്‌ എന്തുണ്ടായി... അപ്പോള്‍ ഉറുമ്പു പറഞ്ഞു,
ചേട്ടാ.. ഞാന്‍ ധൈര്യം കൈവിടാതെ നിന്നു. എന്നിട്ട്‌ എന്റെ അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത്‌ കൃത്യം തോക്കിന്റെ മുമ്പില്‍ പിടിച്ചു. പിന്നീട്‌ ഉന്നംപിടിച്ച്‌ ഒറ്റവെടി. വെടിപൊട്ടിയതും വെടിയുണ്ട രണ്ടായി പിളര്‍ന്ന്‌ ഒരെണ്ണം എന്റെ മേലേക്ക്‌ ചാടിവീഴാനൊരുങ്ങിനിന്ന ചീറ്റപ്പുലിയുടെ നെറ്റിക്കും മറ്റൊന്ന്‌ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രഭാകരന്റെ തലയുടെ ഒരു ഭാഗത്തും സൂക്ഷം കൊണ്ടു. അങ്ങനെ വളരെ തന്ത്രപരമായ നീക്കത്തിലൂടെയാ ഞാന്‍ ചീറ്റപ്പുലിയേയും പ്രഭാകരനേയും കൊന്നത്‌. ഇതു കേട്ട ആന പറഞ്ഞു,.... ഹൊ... ഭയങ്കരം... നീ ശരിക്കും ഒരു പുലിയാണെടാ.....

പ്ലെയിന്‍ ക്രാഷ്‌


228 യാത്രക്കാരുമായി ബ്രസീലില്‍നിന്നു പാരീസിലേക്കു പുറപ്പെട്ട എയര്‍ഫ്രാന്‍സ്‌ വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ തകര്‍ന്നു വീണെന്ന വാര്‍ത്ത ആനയ്‌ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിമാനം അപകടത്തില്‍പ്പെട്ടെന്നു വാര്‍ത്ത വന്നതോടെ ആനയുടെ ബോധം പോയി. അല്‍പസമയത്തിനുശേഷം ബോധം വീണ ആനയോട്‌ ചുറ്റും കൂടിനിന്നവര്‍ എന്താണു സംഭവിച്ചതെന്ന്‌ കാരണമന്വേഷിച്ചു. അപ്പോള്‍ ഏവരേയും ഞെട്ടിപ്പിച്ചുകൊണ്ട്‌ ആന കാര്യം പറഞ്ഞു. ബ്രസീലിയന്‍ വനാന്തരങ്ങളില്‍ ഗവേഷണം നടത്താന്‍ ഉറുമ്പ്‌ പോയിരിക്കുകയാണ്‌. ഫ്രഞ്ചു വിമാനമായ എയര്‍ഫ്രാന്‍സിലാണ്‌ താന്‍ വരുന്നതെന്നും ഉറുമ്പ്‌ ആനയോടു പറഞ്ഞിരുന്നു. ഇത്രയും പറഞ്ഞശേഷം ആനയ്‌ക്ക്‌ വീണ്ടും ബോധംപോയി. ആനയെ ഉടന്‍തന്നെ ചുറ്റും കൂടിനിന്നവര്‍ ആശുപത്രിയിലാക്കി. കുറേനേരം കഴിഞ്ഞപ്പോഴാണ്‌ തന്നെയാരോ തോണ്ടിവിളിക്കുന്നതെന്ന്‌ ആനയ്‌ക്കു തോന്നിയത്‌. ബോധരഹിതനായിക്കിടന്ന ആന സാവധാനം കണ്ണുതുറന്നു നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തൊട്ടുമുമ്പിലതാ ഉറുമ്പു നില്‍ക്കുന്നു. കിടക്കയില്‍ക്കിടന്ന ആന ചാടിയെണീറ്റ്‌്‌ ഉറുമ്പിനെ വാരിപ്പുണര്‍ന്നുകൊണ്ടു ചോദിച്ചു, എടാ... നീ എന്നെ വിഷമിപ്പിച്ചുകളഞ്ഞല്ലോ... നീ വരുമെന്നു പറഞ്ഞ എയര്‍ഫ്രാന്‍സ്‌ വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കുകയാ... അതുപോട്ടെ.. നീയെങ്ങനെയാ ഇത്രയും പെട്ടെന്ന്‌ ഇവിടെയെത്തിയത്‌. അപ്പോള്‍ വളരെ സമാധാനത്തോടുകൂടി ഉറുമ്പു പറഞ്ഞു.... എന്റെ ചേട്ടാ... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാ കുറച്ചു മുമ്പ്‌ സംഭവിച്ചത്‌. പക്ഷേ ഞാന്‍ ഭയങ്കര ഭാഗ്യവാനാ... അപ്പോള്‍ ആന കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചൂ. ഉറുമ്പ്‌ നടന്ന സംഭവങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി.
ചേട്ടാ വിമാനം എങ്ങനെയോ കടലില്‍ വീണു. എനിക്കാണെങ്കില്‍ നീന്തലും അറിയില്ല. ഞാന്‍ വെള്ളം കുടിച്ച്‌ മുങ്ങുകയും താഴുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ്‌ എന്റെ സീറ്റിനൊപ്പം ഇരുന്ന ഓസ്‌ട്രേലിയന്‍ കുടുംബത്തിലുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞ്‌ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ട്യൂബിനു മുകളില്‍ ഇരുന്ന്‌ ഒഴുകി വരുന്നതു കണ്ടത്‌. ഞാന്‍ അതില്‍ പിടിച്ചു കയറി. അങ്ങനെ ഒരു വിധത്തില്‍ രക്ഷപെട്ടു.
അപ്പോള്‍ ആന പറഞ്ഞു. ഹൊ.. എന്തായാലും നീ രക്ഷപെട്ടല്ലോ.. പക്ഷേ... നിന്റെ കൂടെ രക്ഷപെട്ട കുട്ടിയെവിടെ..? ഇതുകേട്ട ഉറുമ്പു പറഞ്ഞു,. എന്റെ ചേട്ടാ... അവനെ സമ്മതിക്കണം. ഓസ്‌ട്രേലിയക്കാരനായതുകൊണ്ടായിരിക്കണം ചെറു പ്രായത്തില്‍ത്തന്നെ ഇത്രയും കഴിവ്‌. ഉറുമ്പിന്റെ പറച്ചിലില്‍ ഒന്നും മനസിലാകാതെ ആന ചോദിച്ചു, അതെന്താടാ... എനിക്കൊന്നും മനസിലാകുന്നില്ലല്ലോ... അപ്പോള്‍ ഉറുമ്പു പറഞ്ഞു, ചേട്ടാ... ഞാന്‍ ബ്രസീലില്‍ നിന്ന്‌ പാരീസിലേക്കുള്ള വിമാനത്തില്‍ കയറുമ്പോള്‍ ആ പിഞ്ചുകുഞ്ഞും, അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഞങ്ങള്‍ പലകാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു. നിങ്ങളുടെ മകന്‍ നടക്കാറായോ എന്ന്‌. അപ്പോള്‍ അവര്‍ പറഞ്ഞു, അവന്‍ ഇപ്പോള്‍ നടക്കില്ല, നീന്തുക മാത്രമേ ചെയ്യൂവെന്ന്‌. അവന്റെ അമ്മ പറഞ്ഞത്‌ ശരിയാണോ എന്നറിയാന്‍ ഞാന്‍ അവനെ തള്ളി കടലിലേക്കിട്ടു. ആ സമയത്താണ്‌ വിമാനം തകര്‍ന്നു കടലില്‍ വീണത്‌ അങ്ങനെ കടലില്‍ക്കൂടി ഒഴുകി വരുമ്പോഴാണ്‌്‌ ഞാന്‍ കുട്ടിയുടെ കാര്യമോര്‍ത്തത്‌. പിന്നീട്‌ കുട്ടിയും ഞാനും ഒരു വിധത്തില്‍ ട്യൂബിനു മുകളില്‍ കയറി രക്ഷപെട്ടത്‌. എന്റെ ചേട്ടാ.. അവനെ സമ്മതിക്കണം... അവനു നീന്താന്‍ മാത്രമല്ല, മുങ്ങാംകുഴിയിടാനും നന്നായറിയാം...