Tuesday, July 14, 2009

പ്ലെയിന്‍ ക്രാഷ്‌


228 യാത്രക്കാരുമായി ബ്രസീലില്‍നിന്നു പാരീസിലേക്കു പുറപ്പെട്ട എയര്‍ഫ്രാന്‍സ്‌ വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ തകര്‍ന്നു വീണെന്ന വാര്‍ത്ത ആനയ്‌ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിമാനം അപകടത്തില്‍പ്പെട്ടെന്നു വാര്‍ത്ത വന്നതോടെ ആനയുടെ ബോധം പോയി. അല്‍പസമയത്തിനുശേഷം ബോധം വീണ ആനയോട്‌ ചുറ്റും കൂടിനിന്നവര്‍ എന്താണു സംഭവിച്ചതെന്ന്‌ കാരണമന്വേഷിച്ചു. അപ്പോള്‍ ഏവരേയും ഞെട്ടിപ്പിച്ചുകൊണ്ട്‌ ആന കാര്യം പറഞ്ഞു. ബ്രസീലിയന്‍ വനാന്തരങ്ങളില്‍ ഗവേഷണം നടത്താന്‍ ഉറുമ്പ്‌ പോയിരിക്കുകയാണ്‌. ഫ്രഞ്ചു വിമാനമായ എയര്‍ഫ്രാന്‍സിലാണ്‌ താന്‍ വരുന്നതെന്നും ഉറുമ്പ്‌ ആനയോടു പറഞ്ഞിരുന്നു. ഇത്രയും പറഞ്ഞശേഷം ആനയ്‌ക്ക്‌ വീണ്ടും ബോധംപോയി. ആനയെ ഉടന്‍തന്നെ ചുറ്റും കൂടിനിന്നവര്‍ ആശുപത്രിയിലാക്കി. കുറേനേരം കഴിഞ്ഞപ്പോഴാണ്‌ തന്നെയാരോ തോണ്ടിവിളിക്കുന്നതെന്ന്‌ ആനയ്‌ക്കു തോന്നിയത്‌. ബോധരഹിതനായിക്കിടന്ന ആന സാവധാനം കണ്ണുതുറന്നു നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തൊട്ടുമുമ്പിലതാ ഉറുമ്പു നില്‍ക്കുന്നു. കിടക്കയില്‍ക്കിടന്ന ആന ചാടിയെണീറ്റ്‌്‌ ഉറുമ്പിനെ വാരിപ്പുണര്‍ന്നുകൊണ്ടു ചോദിച്ചു, എടാ... നീ എന്നെ വിഷമിപ്പിച്ചുകളഞ്ഞല്ലോ... നീ വരുമെന്നു പറഞ്ഞ എയര്‍ഫ്രാന്‍സ്‌ വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കുകയാ... അതുപോട്ടെ.. നീയെങ്ങനെയാ ഇത്രയും പെട്ടെന്ന്‌ ഇവിടെയെത്തിയത്‌. അപ്പോള്‍ വളരെ സമാധാനത്തോടുകൂടി ഉറുമ്പു പറഞ്ഞു.... എന്റെ ചേട്ടാ... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാ കുറച്ചു മുമ്പ്‌ സംഭവിച്ചത്‌. പക്ഷേ ഞാന്‍ ഭയങ്കര ഭാഗ്യവാനാ... അപ്പോള്‍ ആന കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചൂ. ഉറുമ്പ്‌ നടന്ന സംഭവങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി.
ചേട്ടാ വിമാനം എങ്ങനെയോ കടലില്‍ വീണു. എനിക്കാണെങ്കില്‍ നീന്തലും അറിയില്ല. ഞാന്‍ വെള്ളം കുടിച്ച്‌ മുങ്ങുകയും താഴുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ്‌ എന്റെ സീറ്റിനൊപ്പം ഇരുന്ന ഓസ്‌ട്രേലിയന്‍ കുടുംബത്തിലുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞ്‌ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ട്യൂബിനു മുകളില്‍ ഇരുന്ന്‌ ഒഴുകി വരുന്നതു കണ്ടത്‌. ഞാന്‍ അതില്‍ പിടിച്ചു കയറി. അങ്ങനെ ഒരു വിധത്തില്‍ രക്ഷപെട്ടു.
അപ്പോള്‍ ആന പറഞ്ഞു. ഹൊ.. എന്തായാലും നീ രക്ഷപെട്ടല്ലോ.. പക്ഷേ... നിന്റെ കൂടെ രക്ഷപെട്ട കുട്ടിയെവിടെ..? ഇതുകേട്ട ഉറുമ്പു പറഞ്ഞു,. എന്റെ ചേട്ടാ... അവനെ സമ്മതിക്കണം. ഓസ്‌ട്രേലിയക്കാരനായതുകൊണ്ടായിരിക്കണം ചെറു പ്രായത്തില്‍ത്തന്നെ ഇത്രയും കഴിവ്‌. ഉറുമ്പിന്റെ പറച്ചിലില്‍ ഒന്നും മനസിലാകാതെ ആന ചോദിച്ചു, അതെന്താടാ... എനിക്കൊന്നും മനസിലാകുന്നില്ലല്ലോ... അപ്പോള്‍ ഉറുമ്പു പറഞ്ഞു, ചേട്ടാ... ഞാന്‍ ബ്രസീലില്‍ നിന്ന്‌ പാരീസിലേക്കുള്ള വിമാനത്തില്‍ കയറുമ്പോള്‍ ആ പിഞ്ചുകുഞ്ഞും, അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഞങ്ങള്‍ പലകാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു. നിങ്ങളുടെ മകന്‍ നടക്കാറായോ എന്ന്‌. അപ്പോള്‍ അവര്‍ പറഞ്ഞു, അവന്‍ ഇപ്പോള്‍ നടക്കില്ല, നീന്തുക മാത്രമേ ചെയ്യൂവെന്ന്‌. അവന്റെ അമ്മ പറഞ്ഞത്‌ ശരിയാണോ എന്നറിയാന്‍ ഞാന്‍ അവനെ തള്ളി കടലിലേക്കിട്ടു. ആ സമയത്താണ്‌ വിമാനം തകര്‍ന്നു കടലില്‍ വീണത്‌ അങ്ങനെ കടലില്‍ക്കൂടി ഒഴുകി വരുമ്പോഴാണ്‌്‌ ഞാന്‍ കുട്ടിയുടെ കാര്യമോര്‍ത്തത്‌. പിന്നീട്‌ കുട്ടിയും ഞാനും ഒരു വിധത്തില്‍ ട്യൂബിനു മുകളില്‍ കയറി രക്ഷപെട്ടത്‌. എന്റെ ചേട്ടാ.. അവനെ സമ്മതിക്കണം... അവനു നീന്താന്‍ മാത്രമല്ല, മുങ്ങാംകുഴിയിടാനും നന്നായറിയാം...

No comments:

Post a Comment