Tuesday, March 31, 2009

പോസ്റ്റര്‍ വിപ്ലവം

തനിക്കു ലഭിക്കേണ്ട സീറ്റ്‌ ഉറുമ്പു പിടിച്ചെടുത്തതോടെ ആന വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആനയും ഉറുമ്പും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരുവരും പ്രചരണം ഊര്‍ജിതമാക്കുന്നതിനായി നാടെങ്ങും തങ്ങളുടെ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുകയാണ്‌. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രചരണത്തില്‍ ആന മുന്‍പന്തിയിലെത്തി. ഇതു മനസിലാക്കിയ ഉറുമ്പ്‌ ആനയ്‌ക്കെതിരേ കരുക്കള്‍ നീക്കാന്‍ തീരുമാനിച്ചു. അതിനായി ഉറുമ്പ്‌ ആനയുടെ പോസ്‌റ്ററുകള്‍ നശിപ്പിക്കാന്‍ കുറെ ഗുണ്ടകളെ ഏര്‍പ്പാടു ചെയ്‌തു. എന്നിട്ട്‌ അവരോടു പറഞ്ഞു, മുനിസിപ്പാലിറ്റിക്കു സമീപമുള്ള മതിലില്‍ ആനയുടെ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്‌. അവ മുഴുവന്‍ കരിയോയില്‍ അടിച്ചേക്കണം. ശരിയെന്നു പറഞ്ഞ്‌ ഗുണ്ടകള്‍ തിരികെപ്പോയി. പിറ്റേ ദിവസം പതിവുപോലെ ആനയും ഉറുമ്പും പ്രചാരണപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. ആനയുടെ പോസ്‌റ്ററുകള്‍ നശിപ്പിച്ചതു കാണാന്‍ ഉറുമ്പ്‌ ധൃതിപിടിച്ചാണ്‌ മുനിസിപ്പാലിറ്റിക്കു സമീപത്തേക്ക്‌ തന്റെ ആള്‍ക്കാരുമായി ചെന്നത്‌. അവിടെ ചെന്നപ്പോള്‍ ആനയും തന്റെ പ്രവര്‍ത്തകരോടൊപ്പം നടന്നുവരികയാണ്‌. ആന അടുത്തു വന്നയുടനേ ഉറുമ്പ്‌ ആനയെ കളിയാക്കിക്കൊണ്ടു മതിലിലേക്കു നോക്കി പറഞ്ഞു, ആനച്ചേട്ടാ.... ഇതെന്താ, ചേട്ടന്റെ പോസ്‌റ്ററൊക്കെ ഇങ്ങനെ കറുത്തിരിക്കുന്നത്‌. ചേട്ടനോടു വൈരാഗ്യം തീര്‍ക്കാന്‍ ആരാ ഇവിടെ കരിയോയില്‍ അടിച്ചത്‌. എന്നിട്ട്‌ ഉറുമ്പ്‌ വലിയ വായില്‍ ആനയെ പരിഹസിച്ചുകൊണ്ട്‌ ചിരിക്കാന്‍ തുടങ്ങി. ഇതുകേട്ട ആന മതിലിലേക്കു ശ്രദ്ധിച്ചു നോക്കി. എന്നിട്ട്‌ ആനയും ചിരിക്കാന്‍ തുടങ്ങി. ആനയുടെ ആഹ്ലാദം കണ്ട ഉറുമ്പ്‌ പെട്ടെന്ന്‌ തന്റെ ചിരി നിര്‍ത്തിയിട്ട്‌ ആനയോടു ചോദിച്ചു, ചേട്ടന്റെ പോസ്‌റ്ററില്‍ കരി ഓയില്‍ പൂശിയതു കണ്ടിട്ട്‌ ചേട്ടനെന്തിനാ ചിരിക്കുന്നത ്‌? അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ മണ്ടാ, നീ ശ്രദ്ധിച്ചു നോക്ക്‌.... എന്റെ പോസ്‌റ്ററില്‍ കരിയോയില്‍ അടിച്ചവന്‍മാര്‍ വെരും മണ്ടന്‍മാരാ..... അപ്പോഴാണ്‌ ഉറുമ്പ്‌ മതിലിലേക്കു സൂക്ഷിച്ചു നോക്കിയത്‌. എന്നിട്ട്‌ ആന ഉറുമ്പിനോടു പറഞ്ഞു, കരി ഓയില്‍ അടിച്ചവന്‍മാര്‍ ഏതായാലും എന്റെ രൂപം പോലെയാ മതിലില്‍ കരി ഓയില്‍ തേച്ചിരിക്കുന്നത്‌. ഇനി ഏതായാലും 'എനിക്ക്‌ വോട്ടു ചെയ്യണം' എന്നുകൂടി എഴുതിച്ചേര്‍ത്താല്‍ മതി.

സ്ഥാനാര്‍ത്തി 'കള്‍

നാട്ടിലെങ്ങും തെരഞ്ഞെടുപ്പു ചൂടായി. എല്ലാ പാര്‍ട്ടിക്കാരും തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഉറുമ്പ്‌ സ്ഥാനാര്‍ഥിയാകണമെന്നത്‌ പാര്‍ട്ടിയിലെ യുവജന വിഭാഗത്തിനു വലിയ താത്‌പര്യമാണ്‌ .അവര്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കന്‍മാരെ അറിയിച്ചു. യുവാക്കളുടെ ആവശ്യം പരിഗണിക്കാമെന്നു നേതാക്കന്‍മാര്‍ ഉറപ്പു നല്‍കി. അങ്ങനെ എല്ലാവരും ചേര്‍ന്ന്‌ ഉറുമ്പിനുവേണ്ടി പ്രചാരണം തുടങ്ങി. അവര്‍ ഉത്സാഹിച്ച്‌ പോസ്റ്റര്‍ ഒട്ടിക്കാനും അനൗണ്‍സ്‌മെന്റ്‌ നടത്താനും മുന്നിട്ടിറങ്ങി. ഇതൊന്നും ആനയ്‌ക്ക്‌ സുഖിച്ചില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ തന്നെത്തഴഞ്ഞ്‌ പീറപ്പയ്യനായ ഉറുമ്പിന്‌്‌ സീറ്റു കൊടുക്കുകയോ, ഹൈക്കമാന്‍ഡിനു പരാതി കൊടുക്കുക തന്നെ, ആന തീരുമാനിച്ചു. അങ്ങനെ ആന സുഖചികിത്സക്കെന്ന വ്യാജേന ഡല്‍ഹിക്ക്‌ വച്ചുപിടിച്ചു. കണ്ട കുറ്റിച്ചൂലുകള്‍ക്കു പോലും സീറ്റുകൊടുത്തിരി ക്കു ന്നു.ഇത്രയും മുതിര്‍ന്ന നേതാവായ എനിക്കില്ല. ആനയ്‌ക്കു ദേഷ്യം കലശലായി. തനിക്കു സീറ്റു വേണമെന്നും ഇല്ലെങ്കില്‍ റിബലായി മത്സരിക്കുമെന്നും ഹൈക്കമാന്‍ഡിനെ ആന ഭീഷണിപ്പെടുത്തി.അങ്ങനെ ഹൈക്കമാന്‍ഡിനെ പേടിപ്പിച്ച്‌ സീറ്റ്‌ കൈക്കലാക്കി. സീറ്റു ലഭിച്ചെന്നറിഞ്ഞയുടനെ ആന കേരളത്തിലേയ്‌ക്കു വിളിച്ച്‌ ഉറുമ്പിനു സീറ്റില്ലെന്നും താനാണ്‌ സ്ഥാനാര്‍ഥിയെന്നും ഉറുമ്പിനെയും കൂട്ടരെയും അറിയിച്ചു. തനിക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തന്റെ ഫോട്ടോ വച്ച്‌ മള്‍ട്ടികളര്‍ പോസ്റ്റര്‍ അടിക്കാനും ഉറുമ്പിനെ ചുമതലപ്പെടുത്തി. ആനയുടെ നീക്കങ്ങള്‍ ഉറുമ്പിന്റെ ഗ്രൂപ്പുകാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന തുമ്പിക്കൈയും കൊമ്പും കാട്ടി പേടിപ്പിച്ചാല്‍ ആനവാല്‍ മോതിരം കെട്ടിയ നേതാക്കന്മാര്‍ പോലും പേടിക്കുമെന്ന്‌ ഉറുമ്പിനറിയാം. എങ്ങനെയെങ്കിലും ആനയെ ഒതുക്കണം അവര്‍ തീരുമാനിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലെത്തിയ ആന പോസ്റ്ററുകളിലെ തന്റെ തിളങ്ങുന്ന ചിത്രം കണ്ട്‌ പെരുത്തു സന്തോഷിച്ചു. എന്നാല്‍ പോസ്റ്ററുകളിലെ വാചകങ്ങള്‍ വായിച്ച ആനയുടെ കണ്ണില്‍ ഇരുട്ടു കയറി.പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരുന്നു.`ശ്രീ ഉറുമ്പിനെ ആന അടയാളത്തില്‍ വോട്ടുചെയ്‌തു വിജയിപ്പിക്കുക`.

പരീക്ഷപ്പനി

അങ്ങനെ എസ്‌.എസ്‌.എല്‍.സി പരീക്ഷ ആയി. ആനയും ഉറുമ്പും പരീക്ഷയെഴുതാനുണ്ട്‌. ആനയ്‌ക്ക്‌ നല്ല ടെന്‍ഷനാണ്‌. ജീവിതത്തിലെ ഏറ്റവും സുപ്രധാന പരീക്ഷയാണ്‌ നന്നായി എഴുതണം, എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ തന്നെ വാ ങ്ങണം. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കൊക്കെ ആനയില്‍ നല്ല പ്രതീക്ഷയാണ്‌. ആന സ്‌കൂളിന്റെ അഭിമാനമായാണ്‌ അവര്‍ കരുതുന്നത്‌. പഠനത്തില്‍ മാത്രമല്ല, കലാകായിക രംഗത്തും ആന സ്‌കൂളിനായി വന്‍ നേ ട്ടങ്ങള്‍ കൊ യ്‌തിട്ടു ണ്ടല്ലോ? എന്നാല്‍ ഉറു മ്പിന്‌ ഇമ്മാതിരി പ്ര ശ്‌നങ്ങളൊന്നുമില്ല, ഉറു മ്പ്‌ വളരെ ഹാപ്പിയായി നടക്കുകയാണ്‌. ക ഷ്‌ടിച്ചാണെങ്കിലും ജയിക്കുമെന്നാണ്‌ വി ശ്വാസം. ഇംഗ്ലീഷ്‌ ആണ്‌ ഒരു പ്രശ്‌നം എങ്കിലും ഒരു കൈ നോക്കാം എ ന്നാണ്‌ അവന്റെ ധാരണ. എന്നാല്‍, മോഡല്‍ പരീ ക്ഷയ്‌ക്ക്‌ ഉറുമ്പ്‌ എട്ടുനിലയില്‍ പൊ ട്ടിയിരുന്നു. എങ്കിലും അല്‍പസ്വല്‍പം പൊടിക്കൈകളൊക്കെ ഉപയോഗിച്ച്‌ ജയിക്കാമെന്നു കരുതിയിരിക്കുകയാണ്‌ കക്ഷി. അങ്ങനെ പരീക്ഷ തുടങ്ങി. മലയാളം ഒന്നാം പേപ്പര്‍ പരീക്ഷ കഴിഞ്ഞു. ആനയ്‌ക്ക്‌ നല്ലയെളുപ്പമായിരുന്നു, എ പ്ലസ്‌ അവന്‍ ഉറപ്പിച്ചു. ഉറുമ്പിനും പരീക്ഷ മോശമായിരുന്നില്ല. അടുത്ത പരീക്ഷ ഇംഗ്ലീഷാണെന്നുള്ളത്‌ ഉറുമ്പിന്റെ സമനിലതെറ്റിച്ചു, ഉറുമ്പിന്‌ ഇംഗ്ലീഷ്‌ ഒരു വകയും അറിയത്തില്ല. എന്തു ചെയ്യും പരീക്ഷയെഴുതാതിരുന്നാലോ ഉറുമ്പ്‌ ചിന്തിച്ചു അങ്ങനെ ഉറുമ്പ്‌ പനിയഭിനയിച്ച്‌ കിടപ്പായി. വീട്ടുകാര്‍ക്കെല്ലാം വളരെ സങ്കടമായി. വിവരം അറിഞ്ഞ്‌ ആനയെത്തി . നിനക്കെന്താ പറ്റിയത്‌ ടെന്‍ഷന്‍ ആയതുകൊണ്ടാണോ? എങ്ങനെയെങ്കിലും പരീക്ഷയെഴുതാന്‍ നോക്ക്‌ ആന പറഞ്ഞു അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, എനിക്ക്‌ കുഴപ്പമൊന്നുമില്ല നാളത്തെ ഇംഗ്ലീഷ്‌ പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴി കണ്ടെത്തിയതാണ്‌ നിനക്കറിയാലോ എനിക്ക്‌ ഇംഗ്ലീഷ്‌ ഒന്നും അറിയത്തില്ലായെന്ന്‌ അ തുകൊണ്ടാണ്‌ ഈ അഭിനയം. അപ്പോള്‍ ആന പറഞ്ഞു എടാ ഇംഗ്ലീഷ്‌ പഠിക്കാന്‍ ഇനിയും സമയ മുണ്ടല്ലോ ഞാന്‍ പറഞ്ഞുതരാം നീ നാളത്തെ പരീ ക്ഷ യെഴുത്‌ തതകാാലം. അ പ്പോള്‍ ഉറു മ്പ്‌ ചോ ദിച്ചു, നാളത്തെ പരീക്ഷ അപ്പോ ഇംഗ്ലീഷ്‌ അല്ലേ? എടാ മണ്ടാ നാളെ മലയാളം സെക്കന്‍ഡ്‌പേപ്പ റാ.....ആന പറഞ്ഞു.

Monday, March 30, 2009

ഉറുമ്പ്‌ (റിട്ടയേര്‍ഡ്‌ ഹര്‍ട്ട്‌)

ശ്രീലങ്കന്‍ ടീമിനെ പാകിസ്ഥാനില്‍ ഭീകരര്‍ വെടിവച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം ഞെട്ടിയത്‌ കേരളീയരായിരുന്നു. കാരണം ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമില്‍ പാക്‌ പര്യടനത്തിനായി ഇത്തവണ കേരളത്തില്‍നിന്നും രണ്ടുപേരെ സെലക്ടു ചെയ്‌തിരുന്നു. ആനയും ഉറുമ്പുമായിരുന്നു ലങ്കന്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. ഭീകരരുടെ ആക്രമണത്തില്‍ ആനയും ഉറുമ്പുമുള്‍പ്പെടെ നിരവധി താരങ്ങള്‍ക്കു പരിക്കേറ്റെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌. എന്നാല്‍ ആനയ്‌ക്കും ഉറുമ്പിനും നിസാര പരിക്കാണ്‌ ഏറ്റിരിക്കുന്നതെന്ന്‌ പിന്നീട്‌ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. പരിക്കേറ്റ താരങ്ങള്‍ പ്രാഥമിക ചികിത്സയ്‌ക്കുശേഷം തിരികെ നാട്ടിലേക്കു പോരാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അങ്ങനെ ഭീകരരുടെ അക്രമത്തില്‍നിന്നും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ക്രിക്കറ്റ്‌ ടീം കൊളംബോ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വിമാനം വന്നിറങ്ങിയ ഉടനേതന്നെ താരങ്ങള്‍ക്ക്‌ വീരോചിത സ്വീകരണമാണ്‌ ലഭിച്ചത്‌. അതിനുശേഷം പരിക്കേറ്റ എല്ലാ താരങ്ങള്‍ക്കുംചുറ്റം മാധ്യമപ്രവര്‍ത്തകര്‍ തടിച്ചു കൂടി. ലങ്കന്‍ ടീമിനൊപ്പം കേരളത്തില്‍നിന്നുമെത്തിയ ആനയ്‌ക്കും ഉറുമ്പിനും ചുറ്റുമാണ്‌ കൂടുതല്‍ പത്രക്കാരും ചാനലുകാരും തടിച്ചുകൂടിയത്‌. ആനയ്‌ക്ക്‌ കാര്യമായ പരിക്കൊന്നുമില്ല, പക്ഷേ ഉറുമ്പിന്റെ തലയില്‍ മരുന്നുവച്ച്‌ ഡ്രസ്‌ ചെയ്‌തിട്ടുണ്ട്‌. അപ്പോള്‍ ഒരു പത്രക്കാരന്‍ ഇരുവരോടുമായി ചോദിച്ചു, സാര്‍, നിങ്ങള്‍ എങ്ങനെയാണ്‌ ഭീകരരുടെ ആക്രമണത്തില്‍നിന്നും നിസാര പരിക്കുകളോടെ രക്ഷപെട്ടത്‌, മറ്റു താരങ്ങള്‍ക്കൊക്കെ സാരമായ പരിക്കുകളുണ്ടല്ലോ?. പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി ആന പറഞ്ഞു, അതുപിന്നെ ഞങ്ങള്‍ ഏതു പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ കഴിവുള്ളവരാ, ഞങ്ങള്‍ കഴിവുള്ളവരായതുകൊണ്ടല്ലേ ഞങ്ങളെ ലങ്കന്‍ ടീമിലേക്കു സെലക്ടു ചെയ്‌തത്‌. ഇതുകേട്ട പത്രക്കാരന്‍ ചോദിച്ചു, ഭയങ്കരംതന്നെ ... പക്ഷേ ഉറുമ്പിന്റെ തലയ്‌ക്ക്‌ ചെറിയൊരു പരിക്കു കാണുന്നുണ്ടല്ലോ, ഇതെന്തുപറ്റിയതാ?. അപ്പോള്‍ ഉറുമ്പു പറഞ്ഞു,... ഞങ്ങള്‍ പ്രാക്ടീസ്‌ ചെയ്യാനായി ഗ്രൗണ്ടിലേക്കു പോകുകയായിരുന്നു. ഞാന്‍ ബാറ്റ്‌സ്‌മാനായതിനാല്‍ ഹെല്‍മറ്റും, പാഡും, ഗ്ലൗസുമൊക്കെ ധരിച്ചായിരുന്നു നിന്നത്‌. അപ്പോഴാണ്‌ ഭീകരര്‍ വെടിവച്ചത്‌. വെടിയൊച്ച കേട്ടയുടനേതന്നെ ആന ഓടിവന്ന്‌ എന്റെതലയില്‍നിന്നും ഹെല്‍മറ്റൂരിയെടുത്ത്‌ അവന്‍ ധരിച്ചു. അതുകൊണ്ട്‌ അവന്റെ തലയ്‌ക്കു കുഴപ്പമൊന്നും പറ്റിയില്ല. പക്ഷേ പാഞ്ഞുപോയ ഒരു വെടിയുണ്ട എന്റെ തലയുടെ പിന്‍ഭാഗത്ത്‌ ചെറുതായൊന്നു ഉരസി. അങ്ങനെയാ എനിക്കു പരിക്കേറ്റത്‌.

Friday, March 6, 2009

ഓസ്‌കര്‍ (ആന)ക്കുട്ടി

ഗ്രൂപ്പുകാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഔദ്യോഗികതലത്തില്‍നിന്നും കേരളയാത്രയില്‍ അണികളാരും വിട്ടുനില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശമാണ്‌ അംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ആനയും ഉറുമ്പും സ്വീകരണ സമ്മേളനത്തില്‍ പോകാന്‍ തയാറായി. പോകുന്നതിനു മുമ്പ്‌ ആന ഉറുമ്പിനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു, എടാ... നീ അവിടെച്ചെന്ന്‌ കുഴപ്പമൊന്നും ഉണ്ടാക്കല്ല്‌. കഴിഞ്ഞ തവണ സ്വീ കരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ എന്റെ പുറത്ത്‌ നേതാവ്‌ അമ്പെയ്‌തു വിട്ടു. ഇത്തവണ നമുക്ക്‌ അടങ്ങിയൊതുങ്ങി മാറി നില്‍ക്കണം. ആനയുടെ അഭിപ്രായം തലയാട്ടി സമ്മതിച്ചുകൊണ്ട്‌ ഇരുവരും സമ്മേളനനഗരിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോള്‍ പരിപാടി ഗംഭീരമായി നടക്കുകയാണ്‌. ഇരുവരും സമ്മേളനനഗരിക്കു സമീപം ഒതുങ്ങി മാറി നില്‍ക്കുകയാണ്‌. അതിനിടയ്‌ക്ക്‌ ഉറുമ്പ്‌ സാവധാനം ഉറങ്ങിപ്പോയി. യോഗം അവസാനിച്ചെന്ന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റു ചെയ്‌തു. പെട്ടെന്ന്‌ ആന വിരണ്ട്‌ ജനക്കൂട്ടത്തിനിടയിലേക്ക്‌ കയറി. ആനയ്‌ക്കു മദമിളകിയതാണെന്നു കരുതി അവിടെ കൂടിനിന്ന ജനങ്ങള്‍ നാലുപാടും ചിതറിയോടി. അപ്പോള്‍ അവിടെ ഉറങ്ങിക്കിടന്ന ഉറുമ്പിന്റെ കാലില്‍ ഒരുത്തന്‍ ചവിട്ടി. വേദനകൊണ്ടു ചാടിയെണീറ്റ ഉറുമ്പ്‌ ആളുകള്‍ ചിതറിയോടുന്നതുകണ്ടു പരിഭ്രമിച്ചുനിന്നു. അപ്പോഴാണ്‌ ആന സമ്മേളനനഗരിയിലൂടെ ഓടിനടക്കുന്നത്‌ ഉറുമ്പുകണ്ടത്‌. ഉറുമ്പ്‌ പെട്ടെന്ന്‌ ആനയേയും വിളിച്ചുകൊണ്ട്‌ ഒരുവിധത്തില്‍ സമ്മേളന നഗരിയില്‍നിന്നും പുറത്തുകടന്നു. എന്നിട്ട്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ.... എന്താ പറ്റിയത്‌, എന്തിനാ ആളുകളെല്ലാം ചിതറിയോടിയത്‌ ? എന്നോടു പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്നു പറഞ്ഞിട്ട്‌ ചേട്ടനെന്തു കുഴപ്പമാ ഒപ്പിച്ചു വച്ചത്‌?.... ഇതുകേട്ട്‌ ആന പറഞ്ഞു.. എടാ ഞാന്‍ അലമ്പൊന്നും ഉണ്ടാക്കിയില്ല. അപ്പോള്‍, ഉറുമ്പു ചോദിച്ചു പിന്നെങ്ങനാ ഇവിടെ പ്രശ്‌നമുണ്ടായത്‌? അപ്പോള്‍ ആന പറഞ്ഞു, എടാ.. നേതാവിന്റെ പരിപാടി കഴിഞ്ഞാല്‍ ചിലര്‍ അവിടെ ചാണകവെള്ളം തളിച്ച്‌ തൂത്തുവാരുമെന്നു പറഞ്ഞിരുന്നു. നേതാവിന്റെ പ്രസംഗം കഴിഞ്ഞതും ഒരുത്തന്‍ ചൂലാണെന്നു കരുതി പിന്നില്‍നിന്നും വന്ന്‌ എന്റെ വാലില്‍ പിടിച്ചു വലിച്ചുകൊണ്ട്‌ ഒറ്റയോട്ടം. വേദനയെടുത്തു പുളഞ്ഞ ഞാന്‍ ചാടിയെണീറ്റ്‌ അലറിക്കൊണ്ട്‌ ഓടിയതാ ഇത്രയും പ്രശ്‌നമായത്‌.

ആനവാ(ചൂ)ല്‍