Monday, May 18, 2009


എസ്‌.എസ്‌.എല്‍.സി ഫലം

എസ്‌.എസ്‌.എല്‍.സി ഫലമറിയാനായി ആനയും ഉറുമ്പും കംപ്യൂട്ടര്‍ സെന്ററിലേക്ക്‌ പോകാന്‍ തയാറെടുക്കുകയാണ്‌. എല്ലാ വിഷയത്തിനും ജയിക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ്‌ ഇരുവരും പോകുന്നത്‌. അങ്ങനെ ഇരുവരും കംപ്യൂട്ടര്‍ സെന്ററിലെത്തി. കംപ്യൂട്ടര്‍ സെന്ററിലെത്തിയ ഇരുവരും ഫലമറിയാനായി കാത്തുനില്‍ക്കുന്ന കുട്ടികളുടെ നീണ്ട നിരയാണ്‌ കണ്ടത്‌. എന്നാല്‍ ആനയും ഉറുമ്പും ഒരുവിധത്തില്‍ ഓരോരുത്തരേയും പിന്നിലാക്കിക്കൊണ്ട്‌ നിരയുടെ ഏറ്റവും മുന്നിലെത്തി. ആദ്യം ആനയുടെ രജിസ്റ്റര്‍ നമ്പരാണ്‌ കംപ്യൂട്ടര്‍ സെന്ററിലുള്ള ആളുടെ കയ്യില്‍ കൊടുത്തത്‌. അയാള്‍ നമ്പര്‍ സാവധാനം നോക്കിയിട്ടു ആനയോടു പറഞ്ഞു, കണ്‍ഗ്രാജുലേഷന്‍. താങ്കള്‍ക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ഉണ്ട്‌. ഇതു കേട്ടയുടനേ ആന സന്തോഷം കൊണ്ടു തുള്ളിച്ചാടി. അടുത്ത ഊഴം ഉറുമ്പിന്റേതായിരുന്നു. ഉറുമ്പ്‌ തന്റെ രജിസ്റ്റര്‍ നമ്പര്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമയുടെ കൈയില്‍ നല്‍കി. എന്നിട്ട്‌ ആകാംഷയോടെ കാത്തിരുന്നു. കുറച്ചുനേരത്തിനുശേഷം റിസള്‍ട്ടുമായി സെന്ററില്‍നിന്നും ഒരാള്‍ ഇറങ്ങിവന്നു. എന്നിട്ട്‌ ഉറുമ്പിനോടു വളരെ വിഷമത്തില്‍ പറഞ്ഞു. സോറി, താങ്കള്‍ക്ക്‌ എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്‌ ഉള്ളത്‌. ഇപ്രാവശ്യം എല്ലാ വിഷയത്തിനും താങ്കള്‍ തോറ്റിരിക്കുകയാണ്‌. ഇതുകേട്ടയുടനേതന്നെ ഉറുമ്പിന്റെ ബോധം പോയി. പെട്ടെന്ന്‌ ഉറുമ്പിനു ചുറ്റും ആളുകള്‍ ഓടിക്കൂടി. അപ്പോള്‍ ആന വളരെവേഗംതന്നെ കുറച്ചു വെള്ളമെടുത്ത്‌ ഉറുമ്പിന്റെ മുഖത്തു തളിച്ചു. ബോധം തെളിഞ്ഞ ഉറുമ്പിനോട്‌ ആന ചോദിച്ചു, എടാ, നിനക്കെന്താ പറ്റിയത്‌, നിന്റെ അടുത്തിരുന്നവന്റെ നോക്കി നീ നന്നായി പരീക്ഷയെഴുതുന്നതു ഞാന്‍ കണ്ടതാണല്ലോ, എന്നെക്കാള്‍ കൂടുതല്‍ പേപ്പര്‍ വാങ്ങി നീ പരീക്ഷയെഴുതുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നിനക്കായിരിക്കും എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്കെന്ന്‌. അതു തന്നെയുമല്ല നീ നോക്കിയെഴുതിയവന്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ മാര്‍ക്കുമുണ്ട്‌. പിന്നെ നീ എങ്ങിനാ എല്ലാ വിഷയത്തിനും തോറ്റത്‌.? ആനയുടെ ചോദ്യം കേട്ട ഉറുമ്പ്‌ ആനയുടെ കയ്യില്‍നിന്നും കുറെ വെള്ളംവാങ്ങി കുടിച്ചിട്ടു പറഞ്ഞു, ചേട്ടാ... മന്ത്രി കാലു മാറി, അതുകൊണ്ടാ ഞാന്‍ തോറ്റത്‌, അതെങ്ങനെ? ആന ചോദിച്ചു, നമ്പരിട്ടാലും മാര്‍ക്ക്‌ തരുമെന്നു പറഞ്ഞിരുന്നില്ലേ? അതുകൊണ്ട്‌ ഞാന്‍ നമ്പര്‍ മാത്രം പേപ്പറില്‍ നിറച്ചെഴുതി, ഉറുമ്പിന്റെ ബോധം വീണ്ടും പോയി.

ചിയര്‍ ഗേള്‍സ്‌


ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതോടെ ആനയും ഉറുമ്പും ആവേശഭരിതരായി. നാലുമണിയാകുമ്പോഴേ കളിയൊക്കെ മതിയാക്കി ഇരുവരും ടി.വിയുടെ മു ന്നില്‍ വന്നിരിക്കും. അല്ലെങ്കില്‍ രാത്രിയായെങ്കിലും വീട്ടില്‍ ചെല്ലാത്തവരാണ്‌ രണ്ടു പേരും. കളി ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ ബഹളമാണ്‌. ഇരുവരും അവരവരുടെ ഇഷ്‌ട ടീമിനെ പിന്തുണച്ചുകൊണ്ടാണ്‌ കളികാണല്‍. വിക്കറ്റ്‌ പോകുമ്പോഴും സിക്‌സടിക്കുമ്പോഴും അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കം തുടങ്ങും.
അങ്ങനെ രണ്ടുമൂന്നുദിവസം കടന്നുപോയി. അപ്പോഴാണ്‌ ഉറുമ്പ്‌ ഒരു മോഹം ആനയെ അറിയിച്ചത്‌. ന്നേരിട്ടുകളി കാണണം, കേട്ട പാടേ ആന പറഞ്ഞു, ഞാനിത്‌ അങ്ങോട്ടു പറയാനിരിക്കു കയായിരുന്നു.
പക്ഷേ എന്താണൊരു വഴി? ഇരുവരും തലപുകഞ്ഞാ ലോചിച്ചു. ഒടുവില്‍ ഉറുമ്പു പറഞ്ഞു നമുക്ക്‌ ചിയര്‍ ഗേള്‍സായി പോയാലോ? ആനയ്‌ക്കു സമ്മതമായിരുന്നു. ഇഷ്‌ട ടീമിനുവേണ്ടി ആവേശം കൊള്ളാലോ? അന്നുതന്നെ ആനയും ഉറുമ്പും പ്രത്യേക അപേക്ഷ നല്‍കി. നാട്ടില്‍ കൂട്ടു കാരോടെല്ലാം ടിവിയില്‍ കണ്ടുകൊള്ളാ ന്‍പറഞ്ഞു. അങ്ങനെ ദക്ഷിണാഫ്രിക്ക യിലെത്തി.
മത്സരം തുട ങ്ങുന്നതിനുമുമ്പ്‌ ഇരുവര്‍ക്കും സ്‌റ്റേഡിയത്തില്‍ നൃത്തം ചെയ്യുമ്പോള്‍ അണിയാനുള്ള വസ്‌ത്രം ലഭിച്ചു. ഉറുമ്പ്‌ പെ ട്ടെന്നു തന്നെ വസ്‌ത്രം ധരിച്ചു സ്‌റ്റേഡി യത്തിലിറങ്ങി. ആന യ്‌ക്കു കിട്ടിയ വസ്‌ത്രം ചേരില്ലായിരുന്നു. എന്നാലും ആനയും ഗ്രൗണ്ടിലിറങ്ങി. സി ക്‌സിനും ഫോ റിനും വി ക്കറ്റിനു മനു സ രിച്ച്‌ അത്യുത്‌സാഹ ത്തോടെ ആടിപ്പാടി.
ഒടുവില്‍ മത്സ രമെല്ലാം കഴിഞ്ഞു ഇരു വരും നാ ട്ടിലെത്തി. കൂട്ടുകാ രെല്ലാം ഓടി യെത്തി വിശേഷങ്ങള്‍ തിരക്കി. ഉറുമ്പിനെ ടിവിയില്‍ കണ്ട കാര്യം അവര്‍ ആവേശത്തോടെ പറഞ്ഞു. എന്നിട്ട്‌ ആനയോട്‌ ചോദിച്ചു, നിനക്ക്‌ എന്തു പറ്റി, നിനക്ക്‌ ചിയര്‍ ഗേള്‍സിന്റെ കൂടെ നിന്നെ കണ്ടില്ലല്ലോ? അതു കേട്ട്‌ ആന ഞെട്ടി. ഞാന്‍ മുഴുവന്‍ സമയവും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നല്ലോ? വെറുതേ നുണ പറയരുത്‌ ആന ദേഷ്യപ്പെട്ടു.
എന്നാല്‍, തങ്ങള്‍ കള്ളം പറയുകയല്ല എന്നു അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു അപ്പോള്‍ ഉറുമ്പ്‌ ആ സത്യം വെളിപ്പെടുത്തി, ആനയ്‌ക്ക്‌ ഇടാന്‍ കിട്ടിയ വസ്‌ത്രം വളരെ ചെറുതായിരുന്നു, ഒന്നും മറയ്‌ക്കു ന്നതായിരുന്നില്ല, അതുകൊണ്ട്‌ ആന ഡാന്‍സ്‌ ചെയ്യുന്ന ഭാഗം അവര്‍ സെന്‍സര്‍ ചെയ്‌തു.

ഉറുമ്പ്‌ ദ റെവലൂഷണറി


ഫോണ്‍ ബെല്ലടിക്കുന്നതുകേട്ട്‌ മയക്കത്തില്‍നിന്നുണര്‍ന്ന ആന ഫോണില്‍വന്ന വാര്‍ത്ത കേട്ട്‌ ഞെട്ടിത്തരിച്ചു. നൂറുകണക്കിനു യാത്രക്കാരേയും എന്‍ജിന്‍ ഡ്രൈവറായ ഉറുമ്പിനേയും ബന്ദികളാക്കിക്കൊണ്ട്‌ നക്‌സലുകള്‍ ട്രെയിന്‍ റാഞ്ചിയിരിക്കുകയാണ്‌. മാവോയിസ്‌റ്റുകളും നക്‌സലുകളുമാണ്‌ ട്രെയിന്‍ റാഞ്ചിയതിനു പിന്നിലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നുതന്നെ പ്രചരിച്ചു. സംഭവം വിശ്വസിക്കാനാവാതെ ചാടിയെണീറ്റ ആന റെയില്‍വേ സ്റ്റേഷനിലേക്കു കുതിച്ചു. അവിടെച്ചെന്നപ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമെല്ലാം സ്റ്റേഷനില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. അവിടെ കൂടിനിന്നവരില്‍ ഒരാളോട്‌ റാഞ്ചിയ ട്രെയിനിനെപ്പറ്റി എന്തെങ്കിലും വിവരമുണ്ടോയെന്ന്‌ ആന ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വിവരമൊന്നും അറിഞ്ഞില്ലേ..... നക്‌സലുകള്‍ റാഞ്ചിയ ട്രെയിനില്‍നിന്നും യാത്രക്കാരെ സുരക്ഷിതമായി രക്ഷപെടുത്തിക്കൊണ്ട്‌ ഉറുമ്പ്‌ അഞ്ചു മിനിട്ടിനുള്ളില്‍ ഇവിടെയെത്തും. ധീരനായ ഉറുമ്പിനെ സ്വീകരിക്കാനാ ഞങ്ങള്‍ ഇവിടെ കാത്തു നില്‍ക്കുന്നത്‌. ഇതു കേട്ട്‌ ആനയ്‌ക്കു സന്തോഷമായി. കുറച്ചു നേരം കഴിഞ്ഞപ്പോഴതാ ചൂളംവിളിച്ചുകൊണ്ട്‌ ഒരു ട്രെയിന്‍ സ്റ്റേഷനിലേക്കു വന്നു. ട്രെയിന്‍ എത്തിച്ചേര്‍ന്നയുടനേതന്നെ ഉന്നത പോലീസുദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഉറുമ്പിനെ വളഞ്ഞ്‌ വമ്പിച്ച സ്വീകരണവും അഭിനന്ദനവും നല്‍കി. അല്‍പനേരത്തിനുശേഷം തിരക്കൊഴിഞ്ഞപ്പോള്‍ നെടുവീര്‍പ്പിട്ടുകൊണ്ടുനിന്ന ഉറുമ്പിന്റെയടുക്കലേക്ക്‌ ആന ചെന്നു. എന്നിട്ട്‌ ഉറുമ്പിനോടു ചോദിച്ചു, എടാ ധീരാ...... നീയെങ്ങനെയാടാ നക്‌സലുകളുടെ കയ്യില്‍നിന്നും ഇത്രയും യാത്രക്കാരെയുംകൊണ്ട്‌ രക്ഷപെട്ടത്‌. അപ്പോള്‍ ഉറമ്പു പറഞ്ഞു, എന്റെ ചേട്ടാ... ആരോടും പറയരുത്‌.... സത്യത്തില്‍ ട്രെയിന്‍ റാഞ്ചാനായി മാവോയിസ്‌റ്റുകളും വന്നില്ല, നക്‌സലുകളും വന്നില്ല. അപ്പോള്‍ ആന അതിശയത്തോടെ ചോദിച്ചു, പിന്നെന്താ ട്രെയിന്‍ കൃത്യ സമയത്ത്‌ സ്റ്റേഷനിലെത്താഞ്ഞത്‌.... നക്‌സലുകള്‍ ട്രെയിന്‍ റാഞ്ചിയെന്നു പത്രത്തിലും ടിവിയിലുമൊക്കെ വാര്‍ത്തയില്‍ കണ്ടല്ലോ..? അപ്പോള്‍ ഉറുമ്പ്‌ സംഭവിച്ച കാര്യം വിശദമായി ആനയോടു പറഞ്ഞു. ചേട്ടാ.. ഞാന്‍ ട്രെയിനും ഓടിച്ചുകൊണ്ട്‌ വരികയായിരുന്നു. പെട്ടെന്ന്‌ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി വന്ന്‌ എന്നെ ഭീഷണിപ്പെടുത്തി. പെട്ടെന്ന്‌ തോന്നിയ ഒരു ബുദ്ധിയാ രക്ഷപ്പെടുത്തിയത്‌. നീ എന്തു ബുദ്ധിയാ പ്രയോഗിച്ചത്‌? ആന ആകാംഷയോടെ ചോദിച്ചു. ഏടാ ഞാന്‍ അവന്മാരോട്‌ പറഞ്ഞു, ഞാന്‍ കേരളത്തില്‍ നിന്നുള്ള നക്‌സലൈറ്റാ, ട്രയിന്‍ തട്ടിയെടുത്തു കൊണ്ടുപോകുവാ, , അതു വിശ്വസിച്ചു അവന്മാര്‍ തോക്ക്‌ എടു ത്തുമാറ്റി.ഇതിനകത്തിരിക്കുന്ന ബോംബ്‌ ഇപ്പോള്‍ പൊട്ടുമെന്നും പറഞ്ഞു. പേടി ച്ചിട്ടാണോ എന്നറിയത്തില്ല, അവര്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി.