Monday, May 18, 2009

ഉറുമ്പ്‌ ദ റെവലൂഷണറി


ഫോണ്‍ ബെല്ലടിക്കുന്നതുകേട്ട്‌ മയക്കത്തില്‍നിന്നുണര്‍ന്ന ആന ഫോണില്‍വന്ന വാര്‍ത്ത കേട്ട്‌ ഞെട്ടിത്തരിച്ചു. നൂറുകണക്കിനു യാത്രക്കാരേയും എന്‍ജിന്‍ ഡ്രൈവറായ ഉറുമ്പിനേയും ബന്ദികളാക്കിക്കൊണ്ട്‌ നക്‌സലുകള്‍ ട്രെയിന്‍ റാഞ്ചിയിരിക്കുകയാണ്‌. മാവോയിസ്‌റ്റുകളും നക്‌സലുകളുമാണ്‌ ട്രെയിന്‍ റാഞ്ചിയതിനു പിന്നിലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നുതന്നെ പ്രചരിച്ചു. സംഭവം വിശ്വസിക്കാനാവാതെ ചാടിയെണീറ്റ ആന റെയില്‍വേ സ്റ്റേഷനിലേക്കു കുതിച്ചു. അവിടെച്ചെന്നപ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമെല്ലാം സ്റ്റേഷനില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. അവിടെ കൂടിനിന്നവരില്‍ ഒരാളോട്‌ റാഞ്ചിയ ട്രെയിനിനെപ്പറ്റി എന്തെങ്കിലും വിവരമുണ്ടോയെന്ന്‌ ആന ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വിവരമൊന്നും അറിഞ്ഞില്ലേ..... നക്‌സലുകള്‍ റാഞ്ചിയ ട്രെയിനില്‍നിന്നും യാത്രക്കാരെ സുരക്ഷിതമായി രക്ഷപെടുത്തിക്കൊണ്ട്‌ ഉറുമ്പ്‌ അഞ്ചു മിനിട്ടിനുള്ളില്‍ ഇവിടെയെത്തും. ധീരനായ ഉറുമ്പിനെ സ്വീകരിക്കാനാ ഞങ്ങള്‍ ഇവിടെ കാത്തു നില്‍ക്കുന്നത്‌. ഇതു കേട്ട്‌ ആനയ്‌ക്കു സന്തോഷമായി. കുറച്ചു നേരം കഴിഞ്ഞപ്പോഴതാ ചൂളംവിളിച്ചുകൊണ്ട്‌ ഒരു ട്രെയിന്‍ സ്റ്റേഷനിലേക്കു വന്നു. ട്രെയിന്‍ എത്തിച്ചേര്‍ന്നയുടനേതന്നെ ഉന്നത പോലീസുദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഉറുമ്പിനെ വളഞ്ഞ്‌ വമ്പിച്ച സ്വീകരണവും അഭിനന്ദനവും നല്‍കി. അല്‍പനേരത്തിനുശേഷം തിരക്കൊഴിഞ്ഞപ്പോള്‍ നെടുവീര്‍പ്പിട്ടുകൊണ്ടുനിന്ന ഉറുമ്പിന്റെയടുക്കലേക്ക്‌ ആന ചെന്നു. എന്നിട്ട്‌ ഉറുമ്പിനോടു ചോദിച്ചു, എടാ ധീരാ...... നീയെങ്ങനെയാടാ നക്‌സലുകളുടെ കയ്യില്‍നിന്നും ഇത്രയും യാത്രക്കാരെയുംകൊണ്ട്‌ രക്ഷപെട്ടത്‌. അപ്പോള്‍ ഉറമ്പു പറഞ്ഞു, എന്റെ ചേട്ടാ... ആരോടും പറയരുത്‌.... സത്യത്തില്‍ ട്രെയിന്‍ റാഞ്ചാനായി മാവോയിസ്‌റ്റുകളും വന്നില്ല, നക്‌സലുകളും വന്നില്ല. അപ്പോള്‍ ആന അതിശയത്തോടെ ചോദിച്ചു, പിന്നെന്താ ട്രെയിന്‍ കൃത്യ സമയത്ത്‌ സ്റ്റേഷനിലെത്താഞ്ഞത്‌.... നക്‌സലുകള്‍ ട്രെയിന്‍ റാഞ്ചിയെന്നു പത്രത്തിലും ടിവിയിലുമൊക്കെ വാര്‍ത്തയില്‍ കണ്ടല്ലോ..? അപ്പോള്‍ ഉറുമ്പ്‌ സംഭവിച്ച കാര്യം വിശദമായി ആനയോടു പറഞ്ഞു. ചേട്ടാ.. ഞാന്‍ ട്രെയിനും ഓടിച്ചുകൊണ്ട്‌ വരികയായിരുന്നു. പെട്ടെന്ന്‌ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി വന്ന്‌ എന്നെ ഭീഷണിപ്പെടുത്തി. പെട്ടെന്ന്‌ തോന്നിയ ഒരു ബുദ്ധിയാ രക്ഷപ്പെടുത്തിയത്‌. നീ എന്തു ബുദ്ധിയാ പ്രയോഗിച്ചത്‌? ആന ആകാംഷയോടെ ചോദിച്ചു. ഏടാ ഞാന്‍ അവന്മാരോട്‌ പറഞ്ഞു, ഞാന്‍ കേരളത്തില്‍ നിന്നുള്ള നക്‌സലൈറ്റാ, ട്രയിന്‍ തട്ടിയെടുത്തു കൊണ്ടുപോകുവാ, , അതു വിശ്വസിച്ചു അവന്മാര്‍ തോക്ക്‌ എടു ത്തുമാറ്റി.ഇതിനകത്തിരിക്കുന്ന ബോംബ്‌ ഇപ്പോള്‍ പൊട്ടുമെന്നും പറഞ്ഞു. പേടി ച്ചിട്ടാണോ എന്നറിയത്തില്ല, അവര്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി.

No comments:

Post a Comment