Tuesday, March 31, 2009

സ്ഥാനാര്‍ത്തി 'കള്‍

നാട്ടിലെങ്ങും തെരഞ്ഞെടുപ്പു ചൂടായി. എല്ലാ പാര്‍ട്ടിക്കാരും തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഉറുമ്പ്‌ സ്ഥാനാര്‍ഥിയാകണമെന്നത്‌ പാര്‍ട്ടിയിലെ യുവജന വിഭാഗത്തിനു വലിയ താത്‌പര്യമാണ്‌ .അവര്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കന്‍മാരെ അറിയിച്ചു. യുവാക്കളുടെ ആവശ്യം പരിഗണിക്കാമെന്നു നേതാക്കന്‍മാര്‍ ഉറപ്പു നല്‍കി. അങ്ങനെ എല്ലാവരും ചേര്‍ന്ന്‌ ഉറുമ്പിനുവേണ്ടി പ്രചാരണം തുടങ്ങി. അവര്‍ ഉത്സാഹിച്ച്‌ പോസ്റ്റര്‍ ഒട്ടിക്കാനും അനൗണ്‍സ്‌മെന്റ്‌ നടത്താനും മുന്നിട്ടിറങ്ങി. ഇതൊന്നും ആനയ്‌ക്ക്‌ സുഖിച്ചില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ തന്നെത്തഴഞ്ഞ്‌ പീറപ്പയ്യനായ ഉറുമ്പിന്‌്‌ സീറ്റു കൊടുക്കുകയോ, ഹൈക്കമാന്‍ഡിനു പരാതി കൊടുക്കുക തന്നെ, ആന തീരുമാനിച്ചു. അങ്ങനെ ആന സുഖചികിത്സക്കെന്ന വ്യാജേന ഡല്‍ഹിക്ക്‌ വച്ചുപിടിച്ചു. കണ്ട കുറ്റിച്ചൂലുകള്‍ക്കു പോലും സീറ്റുകൊടുത്തിരി ക്കു ന്നു.ഇത്രയും മുതിര്‍ന്ന നേതാവായ എനിക്കില്ല. ആനയ്‌ക്കു ദേഷ്യം കലശലായി. തനിക്കു സീറ്റു വേണമെന്നും ഇല്ലെങ്കില്‍ റിബലായി മത്സരിക്കുമെന്നും ഹൈക്കമാന്‍ഡിനെ ആന ഭീഷണിപ്പെടുത്തി.അങ്ങനെ ഹൈക്കമാന്‍ഡിനെ പേടിപ്പിച്ച്‌ സീറ്റ്‌ കൈക്കലാക്കി. സീറ്റു ലഭിച്ചെന്നറിഞ്ഞയുടനെ ആന കേരളത്തിലേയ്‌ക്കു വിളിച്ച്‌ ഉറുമ്പിനു സീറ്റില്ലെന്നും താനാണ്‌ സ്ഥാനാര്‍ഥിയെന്നും ഉറുമ്പിനെയും കൂട്ടരെയും അറിയിച്ചു. തനിക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തന്റെ ഫോട്ടോ വച്ച്‌ മള്‍ട്ടികളര്‍ പോസ്റ്റര്‍ അടിക്കാനും ഉറുമ്പിനെ ചുമതലപ്പെടുത്തി. ആനയുടെ നീക്കങ്ങള്‍ ഉറുമ്പിന്റെ ഗ്രൂപ്പുകാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന തുമ്പിക്കൈയും കൊമ്പും കാട്ടി പേടിപ്പിച്ചാല്‍ ആനവാല്‍ മോതിരം കെട്ടിയ നേതാക്കന്മാര്‍ പോലും പേടിക്കുമെന്ന്‌ ഉറുമ്പിനറിയാം. എങ്ങനെയെങ്കിലും ആനയെ ഒതുക്കണം അവര്‍ തീരുമാനിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലെത്തിയ ആന പോസ്റ്ററുകളിലെ തന്റെ തിളങ്ങുന്ന ചിത്രം കണ്ട്‌ പെരുത്തു സന്തോഷിച്ചു. എന്നാല്‍ പോസ്റ്ററുകളിലെ വാചകങ്ങള്‍ വായിച്ച ആനയുടെ കണ്ണില്‍ ഇരുട്ടു കയറി.പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരുന്നു.`ശ്രീ ഉറുമ്പിനെ ആന അടയാളത്തില്‍ വോട്ടുചെയ്‌തു വിജയിപ്പിക്കുക`.

No comments:

Post a Comment