Monday, March 29, 2010

വെടിമരുന്ന്

അമൃത്സറില്‍ ദേശീയ കായികമേള റിപ്പോര്‍ട്ടുചെയ്യാന്‍പോയ ഉറുമ്പിനെ ഒരു പാഠം പഠിപ്പിക്കണമെന്നു ആന വിചാരിച്ചു. കാരണം ആനയുടെ ലാപ്‌ടോപ്പ് തട്ടിയെടുത്തുകൊണ്ടാണ് ഉറുമ്പ് ഒരാഴ്ചത്തെ കായിമമേളയ്ക്കായി പഞ്ചാബിലേക്കു കടന്നത്. ഇതിന്റെ അരിശം തീര്‍ക്കാനായി ഉറുമ്പു വരുന്നതും കാത്തിരിക്കുകയായിരുന്നു ആന. അപ്പോഴാണ് ആനയ്ക്ക് ഫോണ്‍ വന്നത്. ഫോണില്‍ സംസാരിച്ചത് ഉറുമ്പായിരുന്നു. അമൃത്സറിലെ ഒരാഴ്ചത്തെ ജീവിതം നന്നേ ബുദ്ധിമുട്ടായിരുന്നെന്നും തണുപ്പു സഹിക്കാനാവാതെ താന്‍ തിരികെപ്പോന്നെന്നും ഉടന്‍തന്നെ റെയില്‍വേ സ്റ്റേഷനിലെത്തുമെന്നും ഉറുമ്പ് ഫോണിലൂടെ ആനയോടു പറഞ്ഞു. ഇതുകേട്ട് ആനയ്ക്കു സന്തോഷമായി. ആന ഉടന്‍തന്നെ ഉറുമ്പിനെ സ്വീകരിക്കാനായി റെയില്‍വേ സ്റ്റേഷനിലേക്കു പുറപ്പെട്ടു. ഉറുമ്പ് ട്രെയിനില്‍നിന്നിറങ്ങിയാലുടന്‍ അവനിട്ട് രണ്ടെണ്ണം കൊടുക്കണമെന്നും മനസില്‍ വിചാരിച്ചുകൊണ്ടായിരുന്നു ആന പോയത്. അങ്ങനെ ആന റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെയത്തിയപ്പോഴാണ് ഉറുമ്പു വന്ന ട്രെയിന്‍ അല്‍പം മുമ്പാണ് കടന്നുപോയതെന്ന്. പെട്ടെന്ന് ആനയ്ക്ക് വീണ്ടും ഫോണ്‍ വന്നു. ആനച്ചേട്ടാ... ഞാന്‍ ഇങ്ങെത്തി. ചേട്ടനെ റെയില്‍വേ സ്‌റ്റേഷനില്‍ കാണാഞ്ഞതുകൊണ്ട് ഞാന്‍ ഒരു ഓട്ടോ വിളിച്ച് ഇങ്ങ് വീട്ടിലേക്കു പോന്നു. അപ്പോള്‍ ആന ചോദിച്ചു, എടാ ഉറുമ്പേ.. നീ ഇപ്പോള്‍ എന്തെടുക്കുവാ.. ഉറുമ്പു പറഞ്ഞു, ചേട്ടാ... അവിടുത്തെ കാലാവസ്ഥ പിടിക്കാഞ്ഞതിനാല്‍ ഞാന്‍ ഇവിടെ അല്‍പനേരം തീ കായുവാ... ചേട്ടന്‍ നേരെ വീട്ടിലേക്കു പോര്. ഞാന്‍ ഇവിടെത്തന്നെയുണ്ടാകും. ഇതുകൂടി കേട്ടപ്പോള്‍ ആനയ്ക്ക് എന്തെന്നില്ലാത്ത കലിയായി. അന മനസിലോര്‍ത്തു; അവന്‍ സുഖവാസവും കഴിഞ്ഞ് എന്റെ ലാപ്‌ടോപ്പ് തിരികെത്തരാതെ വീട്ടില്‍പ്പോയിരിക്കുന്നു. ഇന്നവനെ ശരിയാക്കണം. എന്നിട്ട് ആന ഉറുമ്പിന്റെ വീട്ടിലേക്കു കുതിച്ചു. ഉറുമ്പിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാലോചിച്ചുകൊണ്ടായിരുന്നു ആനയുടെ പോക്ക്. പോകുന്നവഴിക്ക് റോഡിനു വശത്തുള്ള ഒരു മെഡിക്കല്‍ സ്‌റ്റോറിന്റെ ബോര്‍ഡ് ആനയുടെ ശ്രദ്ധയില്‍പ്പെട്ടത്. എല്ലാവിധ മരുന്നുകളും ഇവിടെ ലഭിക്കും എന്നെഴുതി വച്ചിരിക്കുന്നതുകണ്ടപ്പോള്‍ ആനയുടെ മനസില്‍ എന്തോ തെളിഞ്ഞു. അതുതന്നെയുമല്ല ഉറുമ്പ് തീ കാഞ്ഞുകൊണ്ടിരിക്കുകയാണെന്ന വിവരവും ആന മനസിലോര്‍ത്തു. പെട്ടെന്ന് ആന വഴിയരികിലുള്ള മെഡിക്കല്‍ സ്‌റ്റോറിലേക്കു കയറി. എന്നിട്ട് അവിടെയുണ്ടായിരുന്ന ആളോടു ചോദിച്ചു, ചേട്ടാ ഇവിടെ എന്തൊക്കെകിട്ടും. മെഡിക്കള്‍ ഷോപ്പുടമ പറഞ്ഞു, ആനച്ചേട്ടാ... ഇവിടെ എഴുതിവച്ചിരിക്കുന്ന ബോര്‍ഡു കണ്ടില്ലേ... ഇവിടെ എല്ലാവിധ മരുന്നുകളും ലഭ്യമാണ്. അപ്പോള്‍ ആന വീണ്ടും ചോദിച്ചു, എല്ലാ മരുന്നുകളും ഇവിടെ കിട്ടുമോ..? മെഡിക്കല്‍ ഷോപ്പുകാരന്‍ വീണ്ടു പറഞ്ഞു, എന്താ സംശയം എല്ലാ മരുന്നുകളും ഇവിടെ ലഭിക്കും. അപ്പോള്‍ ആന പറഞ്ഞു, എന്നാല്‍ എനിക്ക് പത്തു രൂപയുടെ വെടിമരുന്നു വേണം... ആ കള്ളന്‍ ഉറുമ്പിനെ ഒരു പാഠം പഠിപ്പിക്കാനാ.....

No comments:

Post a Comment