Tuesday, March 31, 2009

പരീക്ഷപ്പനി

അങ്ങനെ എസ്‌.എസ്‌.എല്‍.സി പരീക്ഷ ആയി. ആനയും ഉറുമ്പും പരീക്ഷയെഴുതാനുണ്ട്‌. ആനയ്‌ക്ക്‌ നല്ല ടെന്‍ഷനാണ്‌. ജീവിതത്തിലെ ഏറ്റവും സുപ്രധാന പരീക്ഷയാണ്‌ നന്നായി എഴുതണം, എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ തന്നെ വാ ങ്ങണം. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കൊക്കെ ആനയില്‍ നല്ല പ്രതീക്ഷയാണ്‌. ആന സ്‌കൂളിന്റെ അഭിമാനമായാണ്‌ അവര്‍ കരുതുന്നത്‌. പഠനത്തില്‍ മാത്രമല്ല, കലാകായിക രംഗത്തും ആന സ്‌കൂളിനായി വന്‍ നേ ട്ടങ്ങള്‍ കൊ യ്‌തിട്ടു ണ്ടല്ലോ? എന്നാല്‍ ഉറു മ്പിന്‌ ഇമ്മാതിരി പ്ര ശ്‌നങ്ങളൊന്നുമില്ല, ഉറു മ്പ്‌ വളരെ ഹാപ്പിയായി നടക്കുകയാണ്‌. ക ഷ്‌ടിച്ചാണെങ്കിലും ജയിക്കുമെന്നാണ്‌ വി ശ്വാസം. ഇംഗ്ലീഷ്‌ ആണ്‌ ഒരു പ്രശ്‌നം എങ്കിലും ഒരു കൈ നോക്കാം എ ന്നാണ്‌ അവന്റെ ധാരണ. എന്നാല്‍, മോഡല്‍ പരീ ക്ഷയ്‌ക്ക്‌ ഉറുമ്പ്‌ എട്ടുനിലയില്‍ പൊ ട്ടിയിരുന്നു. എങ്കിലും അല്‍പസ്വല്‍പം പൊടിക്കൈകളൊക്കെ ഉപയോഗിച്ച്‌ ജയിക്കാമെന്നു കരുതിയിരിക്കുകയാണ്‌ കക്ഷി. അങ്ങനെ പരീക്ഷ തുടങ്ങി. മലയാളം ഒന്നാം പേപ്പര്‍ പരീക്ഷ കഴിഞ്ഞു. ആനയ്‌ക്ക്‌ നല്ലയെളുപ്പമായിരുന്നു, എ പ്ലസ്‌ അവന്‍ ഉറപ്പിച്ചു. ഉറുമ്പിനും പരീക്ഷ മോശമായിരുന്നില്ല. അടുത്ത പരീക്ഷ ഇംഗ്ലീഷാണെന്നുള്ളത്‌ ഉറുമ്പിന്റെ സമനിലതെറ്റിച്ചു, ഉറുമ്പിന്‌ ഇംഗ്ലീഷ്‌ ഒരു വകയും അറിയത്തില്ല. എന്തു ചെയ്യും പരീക്ഷയെഴുതാതിരുന്നാലോ ഉറുമ്പ്‌ ചിന്തിച്ചു അങ്ങനെ ഉറുമ്പ്‌ പനിയഭിനയിച്ച്‌ കിടപ്പായി. വീട്ടുകാര്‍ക്കെല്ലാം വളരെ സങ്കടമായി. വിവരം അറിഞ്ഞ്‌ ആനയെത്തി . നിനക്കെന്താ പറ്റിയത്‌ ടെന്‍ഷന്‍ ആയതുകൊണ്ടാണോ? എങ്ങനെയെങ്കിലും പരീക്ഷയെഴുതാന്‍ നോക്ക്‌ ആന പറഞ്ഞു അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, എനിക്ക്‌ കുഴപ്പമൊന്നുമില്ല നാളത്തെ ഇംഗ്ലീഷ്‌ പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴി കണ്ടെത്തിയതാണ്‌ നിനക്കറിയാലോ എനിക്ക്‌ ഇംഗ്ലീഷ്‌ ഒന്നും അറിയത്തില്ലായെന്ന്‌ അ തുകൊണ്ടാണ്‌ ഈ അഭിനയം. അപ്പോള്‍ ആന പറഞ്ഞു എടാ ഇംഗ്ലീഷ്‌ പഠിക്കാന്‍ ഇനിയും സമയ മുണ്ടല്ലോ ഞാന്‍ പറഞ്ഞുതരാം നീ നാളത്തെ പരീ ക്ഷ യെഴുത്‌ തതകാാലം. അ പ്പോള്‍ ഉറു മ്പ്‌ ചോ ദിച്ചു, നാളത്തെ പരീക്ഷ അപ്പോ ഇംഗ്ലീഷ്‌ അല്ലേ? എടാ മണ്ടാ നാളെ മലയാളം സെക്കന്‍ഡ്‌പേപ്പ റാ.....ആന പറഞ്ഞു.

Monday, March 30, 2009

ഉറുമ്പ്‌ (റിട്ടയേര്‍ഡ്‌ ഹര്‍ട്ട്‌)


ശ്രീലങ്കന്‍ ടീമിനെ പാകിസ്ഥാനില്‍ ഭീകരര്‍ വെടിവച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം ഞെട്ടിയത്‌ കേരളീയരായിരുന്നു. കാരണം ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമില്‍ പാക്‌ പര്യടനത്തിനായി ഇത്തവണ കേരളത്തില്‍നിന്നും രണ്ടുപേരെ സെലക്ടു ചെയ്‌തിരുന്നു. ആനയും ഉറുമ്പുമായിരുന്നു ലങ്കന്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. ഭീകരരുടെ ആക്രമണത്തില്‍ ആനയും ഉറുമ്പുമുള്‍പ്പെടെ നിരവധി താരങ്ങള്‍ക്കു പരിക്കേറ്റെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌. എന്നാല്‍ ആനയ്‌ക്കും ഉറുമ്പിനും നിസാര പരിക്കാണ്‌ ഏറ്റിരിക്കുന്നതെന്ന്‌ പിന്നീട്‌ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. പരിക്കേറ്റ താരങ്ങള്‍ പ്രാഥമിക ചികിത്സയ്‌ക്കുശേഷം തിരികെ നാട്ടിലേക്കു പോരാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അങ്ങനെ ഭീകരരുടെ അക്രമത്തില്‍നിന്നും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ക്രിക്കറ്റ്‌ ടീം കൊളംബോ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വിമാനം വന്നിറങ്ങിയ ഉടനേതന്നെ താരങ്ങള്‍ക്ക്‌ വീരോചിത സ്വീകരണമാണ്‌ ലഭിച്ചത്‌. അതിനുശേഷം പരിക്കേറ്റ എല്ലാ താരങ്ങള്‍ക്കുംചുറ്റം മാധ്യമപ്രവര്‍ത്തകര്‍ തടിച്ചു കൂടി. ലങ്കന്‍ ടീമിനൊപ്പം കേരളത്തില്‍നിന്നുമെത്തിയ ആനയ്‌ക്കും ഉറുമ്പിനും ചുറ്റുമാണ്‌ കൂടുതല്‍ പത്രക്കാരും ചാനലുകാരും തടിച്ചുകൂടിയത്‌. ആനയ്‌ക്ക്‌ കാര്യമായ പരിക്കൊന്നുമില്ല, പക്ഷേ ഉറുമ്പിന്റെ തലയില്‍ മരുന്നുവച്ച്‌ ഡ്രസ്‌ ചെയ്‌തിട്ടുണ്ട്‌. അപ്പോള്‍ ഒരു പത്രക്കാരന്‍ ഇരുവരോടുമായി ചോദിച്ചു, സാര്‍, നിങ്ങള്‍ എങ്ങനെയാണ്‌ ഭീകരരുടെ ആക്രമണത്തില്‍നിന്നും നിസാര പരിക്കുകളോടെ രക്ഷപെട്ടത്‌, മറ്റു താരങ്ങള്‍ക്കൊക്കെ സാരമായ പരിക്കുകളുണ്ടല്ലോ?. പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി ആന പറഞ്ഞു, അതുപിന്നെ ഞങ്ങള്‍ ഏതു പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ കഴിവുള്ളവരാ, ഞങ്ങള്‍ കഴിവുള്ളവരായതുകൊണ്ടല്ലേ ഞങ്ങളെ ലങ്കന്‍ ടീമിലേക്കു സെലക്ടു ചെയ്‌തത്‌. ഇതുകേട്ട പത്രക്കാരന്‍ ചോദിച്ചു, ഭയങ്കരംതന്നെ ... പക്ഷേ ഉറുമ്പിന്റെ തലയ്‌ക്ക്‌ ചെറിയൊരു പരിക്കു കാണുന്നുണ്ടല്ലോ, ഇതെന്തുപറ്റിയതാ?. അപ്പോള്‍ ഉറുമ്പു പറഞ്ഞു,... ഞങ്ങള്‍ പ്രാക്ടീസ്‌ ചെയ്യാനായി ഗ്രൗണ്ടിലേക്കു പോകുകയായിരുന്നു. ഞാന്‍ ബാറ്റ്‌സ്‌മാനായതിനാല്‍ ഹെല്‍മറ്റും, പാഡും, ഗ്ലൗസുമൊക്കെ ധരിച്ചായിരുന്നു നിന്നത്‌. അപ്പോഴാണ്‌ ഭീകരര്‍ വെടിവച്ചത്‌. വെടിയൊച്ച കേട്ടയുടനേതന്നെ ആന ഓടിവന്ന്‌ എന്റെതലയില്‍നിന്നും ഹെല്‍മറ്റൂരിയെടുത്ത്‌ അവന്‍ ധരിച്ചു. അതുകൊണ്ട്‌ അവന്റെ തലയ്‌ക്കു കുഴപ്പമൊന്നും പറ്റിയില്ല. പക്ഷേ പാഞ്ഞുപോയ ഒരു വെടിയുണ്ട എന്റെ തലയുടെ പിന്‍ഭാഗത്ത്‌ ചെറുതായൊന്നു ഉരസി. അങ്ങനെയാ എനിക്കു പരിക്കേറ്റത്‌.

Friday, March 6, 2009

ഓസ്‌കര്‍ (ആന)ക്കുട്ടി

ഗ്രൂപ്പുകാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഔദ്യോഗികതലത്തില്‍നിന്നും കേരളയാത്രയില്‍ അണികളാരും വിട്ടുനില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശമാണ്‌ അംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ആനയും ഉറുമ്പും സ്വീകരണ സമ്മേളനത്തില്‍ പോകാന്‍ തയാറായി. പോകുന്നതിനു മുമ്പ്‌ ആന ഉറുമ്പിനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു, എടാ... നീ അവിടെച്ചെന്ന്‌ കുഴപ്പമൊന്നും ഉണ്ടാക്കല്ല്‌. കഴിഞ്ഞ തവണ സ്വീ കരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ എന്റെ പുറത്ത്‌ നേതാവ്‌ അമ്പെയ്‌തു വിട്ടു. ഇത്തവണ നമുക്ക്‌ അടങ്ങിയൊതുങ്ങി മാറി നില്‍ക്കണം. ആനയുടെ അഭിപ്രായം തലയാട്ടി സമ്മതിച്ചുകൊണ്ട്‌ ഇരുവരും സമ്മേളനനഗരിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോള്‍ പരിപാടി ഗംഭീരമായി നടക്കുകയാണ്‌. ഇരുവരും സമ്മേളനനഗരിക്കു സമീപം ഒതുങ്ങി മാറി നില്‍ക്കുകയാണ്‌. അതിനിടയ്‌ക്ക്‌ ഉറുമ്പ്‌ സാവധാനം ഉറങ്ങിപ്പോയി. യോഗം അവസാനിച്ചെന്ന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റു ചെയ്‌തു. പെട്ടെന്ന്‌ ആന വിരണ്ട്‌ ജനക്കൂട്ടത്തിനിടയിലേക്ക്‌ കയറി. ആനയ്‌ക്കു മദമിളകിയതാണെന്നു കരുതി അവിടെ കൂടിനിന്ന ജനങ്ങള്‍ നാലുപാടും ചിതറിയോടി. അപ്പോള്‍ അവിടെ ഉറങ്ങിക്കിടന്ന ഉറുമ്പിന്റെ കാലില്‍ ഒരുത്തന്‍ ചവിട്ടി. വേദനകൊണ്ടു ചാടിയെണീറ്റ ഉറുമ്പ്‌ ആളുകള്‍ ചിതറിയോടുന്നതുകണ്ടു പരിഭ്രമിച്ചുനിന്നു. അപ്പോഴാണ്‌ ആന സമ്മേളനനഗരിയിലൂടെ ഓടിനടക്കുന്നത്‌ ഉറുമ്പുകണ്ടത്‌. ഉറുമ്പ്‌ പെട്ടെന്ന്‌ ആനയേയും വിളിച്ചുകൊണ്ട്‌ ഒരുവിധത്തില്‍ സമ്മേളന നഗരിയില്‍നിന്നും പുറത്തുകടന്നു. എന്നിട്ട്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ.... എന്താ പറ്റിയത്‌, എന്തിനാ ആളുകളെല്ലാം ചിതറിയോടിയത്‌ ? എന്നോടു പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്നു പറഞ്ഞിട്ട്‌ ചേട്ടനെന്തു കുഴപ്പമാ ഒപ്പിച്ചു വച്ചത്‌?.... ഇതുകേട്ട്‌ ആന പറഞ്ഞു.. എടാ ഞാന്‍ അലമ്പൊന്നും ഉണ്ടാക്കിയില്ല. അപ്പോള്‍, ഉറുമ്പു ചോദിച്ചു പിന്നെങ്ങനാ ഇവിടെ പ്രശ്‌നമുണ്ടായത്‌? അപ്പോള്‍ ആന പറഞ്ഞു, എടാ.. നേതാവിന്റെ പരിപാടി കഴിഞ്ഞാല്‍ ചിലര്‍ അവിടെ ചാണകവെള്ളം തളിച്ച്‌ തൂത്തുവാരുമെന്നു പറഞ്ഞിരുന്നു. നേതാവിന്റെ പ്രസംഗം കഴിഞ്ഞതും ഒരുത്തന്‍ ചൂലാണെന്നു കരുതി പിന്നില്‍നിന്നും വന്ന്‌ എന്റെ വാലില്‍ പിടിച്ചു വലിച്ചുകൊണ്ട്‌ ഒറ്റയോട്ടം. വേദനയെടുത്തു പുളഞ്ഞ ഞാന്‍ ചാടിയെണീറ്റ്‌ അലറിക്കൊണ്ട്‌ ഓടിയതാ ഇത്രയും പ്രശ്‌നമായത്‌.

ആനവാ(ചൂ)ല്‍

ഗ്രൂപ്പുകാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഔദ്യോഗികതലത്തില്‍നിന്നും കേരളയാത്രയില്‍ അണികളാരും വിട്ടുനില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശമാണ്‌ അംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ആനയും ഉറുമ്പും സ്വീകരണ സമ്മേളനത്തില്‍ പോകാന്‍ തയാറായി. പോകുന്നതിനു മുമ്പ്‌ ആന ഉറുമ്പിനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു, എടാ... നീ അവിടെച്ചെന്ന്‌ കുഴപ്പമൊന്നും ഉണ്ടാക്കല്ല്‌. കഴിഞ്ഞ തവണ സ്വീ കരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ എന്റെ പുറത്ത്‌ നേതാവ്‌ അമ്പെയ്‌തു വിട്ടു. ഇത്തവണ നമുക്ക്‌ അടങ്ങിയൊതുങ്ങി മാറി നില്‍ക്കണം. ആനയുടെ അഭിപ്രായം തലയാട്ടി സമ്മതിച്ചുകൊണ്ട്‌ ഇരുവരും സമ്മേളനനഗരിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോള്‍ പരിപാടി ഗംഭീരമായി നടക്കുകയാണ്‌. ഇരുവരും സമ്മേളനനഗരിക്കു സമീപം ഒതുങ്ങി മാറി നില്‍ക്കുകയാണ്‌. അതിനിടയ്‌ക്ക്‌ ഉറുമ്പ്‌ സാവധാനം ഉറങ്ങിപ്പോയി. യോഗം അവസാനിച്ചെന്ന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റു ചെയ്‌തു. പെട്ടെന്ന്‌ ആന വിരണ്ട്‌ ജനക്കൂട്ടത്തിനിടയിലേക്ക്‌ കയറി. ആനയ്‌ക്കു മദമിളകിയതാണെന്നു കരുതി അവിടെ കൂടിനിന്ന ജനങ്ങള്‍ നാലുപാടും ചിതറിയോടി. അപ്പോള്‍ അവിടെ ഉറങ്ങിക്കിടന്ന ഉറുമ്പിന്റെ കാലില്‍ ഒരുത്തന്‍ ചവിട്ടി. വേദനകൊണ്ടു ചാടിയെണീറ്റ ഉറുമ്പ്‌ ആളുകള്‍ ചിതറിയോടുന്നതുകണ്ടു പരിഭ്രമിച്ചുനിന്നു. അപ്പോഴാണ്‌ ആന സമ്മേളനനഗരിയിലൂടെ ഓടിനടക്കുന്നത്‌ ഉറുമ്പുകണ്ടത്‌. ഉറുമ്പ്‌ പെട്ടെന്ന്‌ ആനയേയും വിളിച്ചുകൊണ്ട്‌ ഒരുവിധത്തില്‍ സമ്മേളന നഗരിയില്‍നിന്നും പുറത്തുകടന്നു. എന്നിട്ട്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ.... എന്താ പറ്റിയത്‌, എന്തിനാ ആളുകളെല്ലാം ചിതറിയോടിയത്‌ ? എന്നോടു പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്നു പറഞ്ഞിട്ട്‌ ചേട്ടനെന്തു കുഴപ്പമാ ഒപ്പിച്ചു വച്ചത്‌?.... ഇതുകേട്ട്‌ ആന പറഞ്ഞു.. എടാ ഞാന്‍ അലമ്പൊന്നും ഉണ്ടാക്കിയില്ല. അപ്പോള്‍, ഉറുമ്പു ചോദിച്ചു പിന്നെങ്ങനാ ഇവിടെ പ്രശ്‌നമുണ്ടായത്‌? അപ്പോള്‍ ആന പറഞ്ഞു, എടാ.. നേതാവിന്റെ പരിപാടി കഴിഞ്ഞാല്‍ ചിലര്‍ അവിടെ ചാണകവെള്ളം തളിച്ച്‌ തൂത്തുവാരുമെന്നു പറഞ്ഞിരുന്നു. നേതാവിന്റെ പ്രസംഗം കഴിഞ്ഞതും ഒരുത്തന്‍ ചൂലാണെന്നു കരുതി പിന്നില്‍നിന്നും വന്ന്‌ എന്റെ വാലില്‍ പിടിച്ചു വലിച്ചുകൊണ്ട്‌ ഒറ്റയോട്ടം. വേദനയെടുത്തു പുളഞ്ഞ ഞാന്‍ ചാടിയെണീറ്റ്‌ അലറിക്കൊണ്ട്‌ ഓടിയതാ ഇത്രയും പ്രശ്‌നമായത്‌.

Thursday, February 19, 2009

നേതാവിന്റെ സ്വീകരണം

അനൗണ്‍സ്‌മെന്റ്‌ വാഹന ത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ്‌ ഉറുമ്പ്‌ ഉച്ചമയക്കത്തില്‍നിന്നും ഉണര്‍ന്നത്‌. എന്താ ണെന്നറിയാന്‍ ഉറുമ്പ്‌ പതിയെ റോഡി ലേക്കിറങ്ങി. അപ്പോ ഴാണ്‌ നേത ാവിന്റെ കേരള യാത്ര യോടനുബ ന്ധിച്ചു ള്ള വാഹന മാണ്‌ കടന്നുപോയതെന്ന്‌ ഉറുമ്പിനു മനസിലായത്‌.
വാഹനം പോയതി നുശേഷം ഉറുമ്പ്‌ തിരി കെ നടക്കാനൊ രുങ്ങിയ പ്പോഴാണ്‌ ഭൂമി കുലുങ്ങു ന്നതുപോലെ ഒരു ശബ്ദം കേട്ടത്‌. പെട്ടെന്ന്‌ ഞെട്ടി തിരിഞ്ഞു നോക്കിയ ഉറുമ്പ്‌ അന്തിച്ചു പോയി. ആന ചേട്ടന്‍ വളരെ വേഗതയില്‍ ഓടിവരി കയാണ്‌.
ആനയുടെ ഓട്ടം കണ്ടപ്പോള്‍ ഉറുമ്പിനു എന്തോ പന്തികേടു തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്‌ ആനയുടെ മുതുകില്‍ ഒരു അമ്പ്‌ തറച്ചിരിക്കുന്നതു കണ്ടത്‌. കാ ര്യമറിയാനായി ഉറുമ്പ്‌ ഓടിവരുന്ന ആനയെ തടഞ്ഞു നിര്‍ത്തി.
എന്നിട്ട്‌ വിവരമന്വേഷിച്ചു. അപ്പോള്‍ ആന വേദനയോടെ പറഞ്ഞു, എടാ ഉറുമ്പേ... ഞാന്‍ നമ്മുടെ നേതാവിനു സ്വീകരണം കൊടുക്കുന്ന പരിപാടിക്കു പോയതാ.... പക്ഷേ അവിടെയുള്ളവര്‍ എന്നെ ശരിക്കും കൈകാര്യം ചെയ്‌തു വിട്ടു. അപ്പോള്‍ ഉറുമ്പു ചോദിച്ചു, ചേട്ടന്‍

മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരനാണെന്ന്‌ അവന്‍മാരോടു പറഞ്ഞോ,.... അതുകൊ ണ്ടാണോ അവന്‍മാര്‍ ചേട്ടന്റെ പുറത്ത്‌ അമ്പും വില്ലും തറച്ചുവിട്ടത്‌?.... ഇതുകേട്ട ആന പറഞ്ഞു, എടാ.... അതുകൊ ണ്ടൊന്നും അല്ല,... ഞാന്‍ പരിപാടി സ്ഥലത്തു ചെന്നപ്പോള്‍ നേതാവ്‌ എല്ലാവരുടേയും സ്വീകരണം ഏറ്റുവാ ങ്ങി ക്കൊണ്ട്‌ നില്‍ക്കുകയായിരു ന്നു.
അപ്പോള്‍ എനിക്കും തോന്നി ഒരു മാല
യിട്ടാല്‍ കൊള്ളാ മെന്ന്‌. ഞാന്‍ പെട്ടെ ന്ന്‌ ഒരു മാലയും വാങ്ങി ജന ക്കൂട്ടത്തി നിടയി ലൂടെ സ്‌റ്റേജി നടു ത്തേക്ക്‌ നടന്നു.
അപ്പോള്‍ നമ്മുടെ നേതാവ്‌ മറ്റൊരാളു ടെ കയ്യില്‍നിന്ന്‌ പൂക്കള്‍ കൊണ്ട്‌ അലങ്കരിച്ച അമ്പും വില്ലും സ്വീകരി ക്കുകയായിരുന്നു.
ഞാന്‍തുമ്പി ക്കയ്യില്‍ മാലയുയര്‍ത്തി സ്‌റ്റേജിനടുത്തേ ക്കു നടന്നുപോയപ്പോള്‍ ഏതോ ഒരുത്തന്‍ പിറകില്‍നിന്നും വിളിച്ചു പറഞ്ഞു ,.. ...... സഖാക്കളേ....... നമ്മുടെ നേതാവിനെ തല്ലാനായി മുഖ്യന്റെ ഗ്രൂപ്പുകാരന്‍ മദമിളകിയ ആനയെ പറഞ്ഞു വിട്ടിരിക്കുകയാ.....
ഇതു കേട്ട നേതാവ്‌ പെട്ടെന്ന്‌ കയ്യിലിരുന്ന അമ്പും വില്ലും എന്റെ നേര്‍ക്കു പ്രയോഗിച്ചു.
അമ്പ്‌ വന്നു മുതുകത്തു തറച്ച ഞാന്‍ അവിടെനിന്നും ജീവനുംകൊണ്ട്‌ പാഞ്ഞു വരികയായിരുന്നു........

വാലന്റൈന്‍ സമ്മാനം


വാലന്റൈന്‍ ദിനാഘോഷത്തിനുശേഷം ഉറുമ്പിനെ കാണാത്തതുമൂലം ഉറുമ്പിന്റെ വീട്ടിലേക്കു പോകാന്‍ ആന തീരുമാനിച്ചു. ഉറുമ്പിന്റെ വീട്ടില്‍ ചെന്നപ്പോഴതാ വീടിനു മുമ്പില്‍ ഒരു കൂമ്പാരം. ആന ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത്‌ പിങ്കു നിറത്തിലുള്ള കുറെ തുണികളാണെന്നു മനസിലായി. അപ്പോഴാണ്‌ അതിനുള്ളില്‍നിന്നും അയ്യോ.... ശ്വാസം മുട്ടുന്നേ.... ആരെങ്കിലും രക്ഷിക്കണേ.. എന്ന ശബ്ദം കേട്ടത്‌. ആന പെട്ടെന്ന്‌ തുണിക്കെട്ടുകള്‍ എടുത്തുമാറ്റി. അപ്പോള്‍ ഉറുമ്പ്‌ അവശനായി തുണിക്കെട്ടിനടിയില്‍നിന്നും എണീറ്റു വന്നു. ഇതുകണ്ടിട്ട്‌ ഒന്നും മനസിലാവാതെ ആന ചോദിച്ചു? എടാ... എന്താ പറ്റിയത്‌.. നീയെങ്ങനെയാ ഈ തുണിക്കുള്ളിലകപ്പെട്ടത്‌.? അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ, ഞാന്‍ കഴിഞ്ഞദിവസം നമ്മുടെ കവലയിലൂടെ നടന്നു വരുമ്പോള്‍ കുറെ ആണുങ്ങളും പെണ്‍കുട്ടികളും തമ്മില്‍ വഴിയരികില്‍നിന്ന്‌ ഭയങ്കര വര്‍ത്തമാനം. ഇതു കണ്ട്‌ സഹിക്കാന്‍ വയ്യാതെ ഞാന്‍ അവരോടു പറഞ്ഞു, ഇന്നത്തോടെ ഇതൊക്കെ നിര്‍ത്തിക്കോണം, ഇനി മേലില്‍ ഇതാവര്‍ത്തിച്ചാല്‍ നിന്നെയൊക്കെ പിടിച്ചു കെട്ടിച്ചു വിടും. ഇതുകേട്ട്‌ അവിടെനിന്ന പിള്ളേര്‌ പെട്ടെന്നുതന്നെ ഓടിപ്പോയി. ഓടുന്ന വഴിക്ക്‌ ഒരുത്തന്‍ എന്നോടു വിളിച്ചു പറഞ്ഞു, എടാ.... പീക്കിരി ഉറുമ്പേ.... നിന്നെ ഞങ്ങള്‍ വാലന്റൈന്‍സ്‌ ദിനത്തില്‍കണ്ടോളാം.... നിനക്കു ഞങ്ങള്‍ ഒരു സമ്മാനം അയച്ചു തരുന്നുണ്ട്‌, നീ സൂക്ഷിച്ചോ..... ഇത്രയും പറഞ്ഞിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, അവന്‍മാര്‍ എനിക്ക്‌ അയച്ചുതന്ന തുണിക്കെട്ടുകളാ ഇതുമുഴുവന്‍, ഇതില്‍ നിറയെ അടിവസ്‌ത്രങ്ങളാ ചേട്ടാ...... എന്നിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടുകൂടി അവിടെ തളര്‍ന്നിരുന്നു. അപ്പോള്‍ ആന ഉറുമ്പിനെ സമാധാനിപ്പിക്കാനായി അടുത്തേക്കു വന്നതും ഉറുമ്പ്‌ ചാടിയെണീറ്റ്‌ പൊട്ടിച്ചിരിച്ചതും ഒരുപോലെയായിരുന്നു. അതിശയത്തോടെ ആന ഉറുമ്പിനോടു ചോദിച്ചു, എടാ നിനക്കെന്താ പറ്റിയത്‌... പക്ഷേ ഉറുമ്പ്‌ ചിരി നിര്‍ത്തിയില്ല... ഉറുമ്പ്‌ ആര്‍ത്തു ചിരിക്കുകയാണ്‌,,, സഹികെട്ട്‌ ആന ഉറുമ്പിനോടു ചോദിച്ചു എടാ..... നീയെന്തിനാ ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്‌... അപ്പോള്‍ ചിരിയടക്കിക്കൊണ്ട്‌ ഉറുമ്പ്‌ പറഞ്ഞു, അതേ.... ഞാന്‍ ചേട്ടന്റെ കാര്യമോര്‍ത്തു പോയതാ. ആന ചോദിച്ചു, എന്റെ കാര്യമോര്‍ത്തെങ്ങനാ നിനക്കു ചിരിവന്നത്‌? ഇതുകേട്ട ഉറുമ്പു പറഞ്ഞു... ചേട്ടാ...
എന്റെ സ്ഥാനത്തു ചേട്ടനെങ്ങാനുമായിരുന്നെങ്കില്‍ ഈ വസ്‌ത്രങ്ങള്‍ അയച്ചു തന്നവന്‍മാര്‍ തെണ്ടിപ്പോയേനെ...

Monday, February 2, 2009

തീര്‍ഥാടനം

ഒരു നിലവിളി കേട്ടുകൊണ്ടാണ്‌ ആന ഉറക്കമുണര്‍ന്നത്‌. ശബ്ദം കേട്ട്‌ വീടിനു വെളിയിലേക്കിറങ്ങിയ ആന ഉറുമ്പിന്റെ ഭാര്യ ഒരു എഴുത്തും പിടിച്ചുകൊണ്ട്‌ കരഞ്ഞുവരുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. കാര്യം തിരക്കിയ ആനയോട്‌ ഉറുമ്പിന്റെ ഭാര്യ പറഞ്ഞു, എന്റെ ആനച്ചേട്ടാ... ഉറുമ്പേട്ടന്‍ തീര്‍ഥാടനത്തിനു പോയിരിക്കുകയാ... ഇനി ഒരു മാസം കഴിഞ്ഞേ വീട്ടിലേക്കുള്ളൂ എന്നൊരു എഴുത്തും എഴുതിവച്ച്‌ എന്റെ ഉറുമ്പേട്ടന്‍ പോയി... ആന ഉറുമ്പിന്റെ ഭാര്യയെ സമാധാനിപ്പിച്ചു. എന്നിട്ട്‌ പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞിട്ട്‌ ഉറുമ്പിനെത്തിരക്കിയിറങ്ങി. ആന നടന്നു നടന്ന്‌ മംഗലാപുരംവരെയെത്തി. അപ്പോഴതാ ഒരാള്‍ എന്നെ കൊല്ലല്ലേ എന്നും പറഞ്ഞ്‌ നിലവിളിച്ചുകാണ്ട്‌ ഓടി വരുന്നു.... തൊട്ടുപിറകേ ഒരുപറ്റം ചെറുപ്പക്കാര്‍ കമ്പിവടിയും വടിവാളുമായി ഓടിവരുന്നുമുണ്ട്‌. ഓടിവരുന്നയാളെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്‌ അത്‌ ഉറുമ്പാണെന്ന്‌ ആനയ്‌ക്ക്‌ മനസിലായത്‌. പെട്ടെന്ന്‌ ആന ചിന്നം വിളിച്ചുകൊണ്ട്‌ റോഡിനു മുന്നിലേക്കിറങ്ങി. ആനയുടെ ചിന്നം വിളി കേട്ടതും കമ്പിവടിയും വാളുമായും മറ്റും വന്നവര്‍ ജീവനുംകൊണ്ട്‌ തിരിച്ചോടി. അപ്പോള്‍ ഉറുമ്പ്‌ അണച്ചുകൊണ്ട്‌ ആനയോടു പറഞ്ഞു... ആനച്ചേട്ടാ.... ചേട്ടന്‍ വന്നില്ലായിരുന്നെങ്കില്‍ അവര്‍ എന്നെ കൊന്നേനെ.... ഹൊ.... ഏതായാലും രക്ഷപെട്ടു. അപ്പോള്‍ ആന ചോദിച്ചു... നിന്നെയെന്തിനാ അവരെല്ലാംകൂടി ഓടിച്ചത്‌. എന്തിനാ അവര്‍ നിന്റെ പിറകേ കമ്പിയും വടിയുമായി ഓടിവന്നത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു. എന്റെ ചേട്ടാ... ഞാന്‍ ഒരു തീര്‍ഥാടനത്തിനായിറങ്ങിയതാ.... അങ്ങനെ നടന്നു വരുന്നവഴി ഒരു കെട്ടിടത്തില്‍ ചെറിയ ബഹളം കേട്ടു. എന്താണെന്നറിയാന്‍ ഞാനവിടേക്കു കയറി നോക്കി. അതാ ഇത്രയും പ്രശ്‌നമായത്‌. അപ്പോള്‍ ആന ചോദിച്ചു, കെട്ടിടത്തില്‍ കയറി നോക്കിയ നിന്നെയെന്തിനാ കുറേപ്പേര്‍ വാളും വടിയുമായി ഓടിച്ചത്‌. ഇതു കേട്ട ഉറുമ്പ്‌ ആനയോട്‌ ശ്വാസം വിട്ട്‌ നേരെ നിവര്‍ന്നുകൊണ്ട്‌ പറഞ്ഞു,... ചേട്ടാ... ഞാന്‍ എത്തി നോക്കിയ കെട്ടിടം ഒരു നിശാക്ലബായിരുന്നു. അവിടെ കുറേ ആണുങ്ങളും പെണ്ണുങ്ങളും ഡാന്‍സു ചെയ്യുന്നതുംകണ്ട്‌ ഞാനങ്ങനെ നില്‍ക്കുകയായിരുന്നു. പെട്ടെന്ന്‌ അവിടേക്ക്‌ കുറെപ്പേര്‍ ഓടിവന്ന്‌ അവടെയുണ്ടായിരുന്ന പെണ്ണുങ്ങളെയെല്ലാം തല്ലാന്‍ തുടങ്ങി. ഇതുകണ്ട്‌ എനിക്കു സഹിച്ചില്ല. അപ്പോള്‍ ഞാന്‍ അങ്ങോട്ടു കേറിച്ചെന്ന്‌ അവന്‍മാരോടു പറഞ്ഞു....... നിര്‍ത്തെടാ......... ധൈര്യമുണ്ടെങ്കില്‍ ആണുങ്ങളോടു പോരിനു വാടാ.... ഞാന്‍ ഇങ്ങനെ പറഞ്ഞതും.... എന്റെ ചേട്ടാ... പത്തമ്പതു ചെറുപ്പക്കാര്‍ വാളും വടിയും കുന്തവുമായി എന്റെ നേര്‍ക്കു പാഞ്ഞടുത്തു. ഒരു വിധത്തില്‍ ഞാനവിടുന്നു ജീവനുംകൊണ്ട്‌ ഓടി വരുകയായിരുന്നു. ഹൊ...... ചേട്ടന്‍ തക്ക സമയത്തു വന്നില്ലായിരുന്നെങ്കില്‍.... എന്നെ അവന്‍മാര്‍ ശരിയാക്കിയേനെ.