
വിമാനത്തില്‍ സഞ്ചരിച്ചതിന്റെപേരില്‍ അറസ്റ്റി ലായ ആനയെക്കാണാനായി ഉറുമ്പു പുറപ്പെട്ടു. പ്രത്യേകിച്ച് കുഴപ്പക്കാരനല്ലാത്ത ആനയെ എന്തിനാണ് അധികൃതര്‍ അറസ്റ്റു ചെയ്‌തതെന്ന് ആലോചിച്ചാണ് ഉറുമ്പു സ്റ്റേഷനിലേക്ക് പോയത്. അ ങ്ങനെ പോലീസ് സ്‌റ്റേഷനിലെത്തിയ ഉറുമ്പിനെ അവിടെക്കണ്ട കാഴ്‌ച അമ്പരിപ്പിച്ചു. ആനച്ചേട്ടനതാ ഉടുതുണിയില്ലാതെ നില്‍ക്കുകയാണ്. കയ്യിലെന്തോ വലിയ പൊതിയും ഇരിപ്പുണ്ട്.
ഉറുമ്പ് പെട്ടെന്ന് സ്റ്റേഷനിലേക്കു കയറിച്ചെന്ന് എസ്‌ഐയോടു സംസാരിച്ചു. കുറേനേരം കഴിഞ്ഞപ്പോള്‍ എസ്‌ഐ കോണ്‍സ്‌റ്റബിളിനോടു വിളിച്ചു പറഞ്ഞു ആനയ്‌ക്കു ജാമ്യം കൊടുത്തേക്കാന്‍. അങ്ങനെ ജാമ്യത്തിലിറങ്ങി ആനയും ഉറുമ്പും വീട്ടിലേക്കു നടന്നു വരികയായിരുന്നു. അപ്പോള്‍ ഉറുമ്പ് ആനയോടു ചോദിച്ചു, ആനച്ചേട്ടാ... ചേട്ടനെയെന്തിനാണു വിമാനത്തില്‍വച്ച് പോലീസ് അറസ്‌റ്റു ചെയ്‌ത ത്. അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ... എന്റെ കയ്യിലിരിക്കുന്ന ഈ പൊതി കണ്ടോ ഇതിനുള്ളില്‍ പശുവിന്റെ തുകലാ... ഇതും കയ്യില്‍പിടിച്ചുകൊണ്ടു പോയതിനാ എന്നെ അവന്മാര്‍ അറസ്‌റ്റു ചെയ്‌തത്.
അപ്പോള്‍ ഉറുമ്പു ചോദിച്ചു ചേട്ടനെന്തിനാ പശുവിന്‍ തുകലുമായി വിമാനത്തില്‍ കയറിയത്. അപ്പോള്‍ ആന പറഞ്ഞു, എടാ... ഒന്നും പറയേണ്ട. ഞാന്‍ വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറയുന്നതു കേട്ടു ഇത് `കന്നുകാലി ക്ലാസാ' ണെന്ന്.
അപ്പോള്‍ ഞാനോര്‍ത്തു കന്നുകാലികളെ മാത്രമേ ഈ വിമാനത്തില്‍ കയറ്റുകയുള്ളൂവെന്ന്. ഉടന്‍ തന്നെ ഞാന്‍ ഒരു കന്നുകാലിയുടെ തുകലും വാങ്ങി അതു ധരി ച്ചുകൊണ്ടു വിമാനത്തിനുള്ളില്‍ കയറാന്‍ ശ്രമിച്ചു. അപ്പോള്‍ അവിടെനിന്ന സെക്യൂരിറ്റി വിസിലടിച്ചു.
പെട്ടെന്ന് രണ്ടുമൂന്നു പോലീസുകാര്‍ ഓടിവന്ന് എന്നെ പിടികൂടിയിട്ട് ഇടി തുടങ്ങി. എന്നിട്ട് അവന്‍മാര്‍ എന്നോടു ചോദിക്കുകയാ .... കന്നുകാലിയുടെ തോലുംധരിച്ച് ആള്‍മാറാട്ടം നടത്തി വിമാനത്തില്‍ കയറിയാല്‍ നിന്നെ ആരും കണ്ടു പിടിക്കില്ലെന്നാണോ വിചാരിച്ചത്.






