ആനയും ഉറുമ്പും കുറെ ദിവസമായി സ്‌കൂളില്‍ പോയിട്ട്. ഇരുവരെ യും കാണാഞ്ഞപ്പോള്‍ തവളടീച്ചര്‍ ഇവരെ തിരക്കി വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. ആദ്യം ആനയുടെ വീട്ടിലാണ് ടീച്ചര്‍ ചെന്നത്. അവിടെ ചെന്നപ്പോള്‍ ആനയെ കാണാന്‍ സാധിച്ചില്ല. പിന്നീട് അടുത്തുള്ള വീട്ടുകാരോട് തിരക്കിയപ്പോഴാണ് ഉറുമ്പിനെ ആശുപത്രയില്‍ അഡ്‌മിറ്റാക്കിയിരിക്കുന്നതിനാല്‍ ആന കൂട്ടിരിക്കാന്‍ പോയിരിക്കുകയാണെന്ന് മനസിലാക്കിയത്. ആശുപത്രിയിലെത്തിയ ടീച്ചര്‍ ആനയെ കണ്ടുമുട്ടി.ആന ടീച്ചറെയുംകൂട്ടി ഉറുമ്പിനെ അഡ് മിറ്റു ചെയ്‌തിരിക്കുന്ന അത്യാഹിത വിഭാഗത്തിലെത്തി. ഉറുമ്പിനെ കണ്ടമാത്രയി ല്‍തന്നെ ടീച്ചര്‍ ഞെട്ടിപ്പോയി. തലയില്‍വലിയൊരു കെട്ടുമായി ഉറുമ്പ് ബെഡില്‍ കിടക്കുകയാണ്. ഉറുമ്പിന്റെയടുത്തു വന്നിട്ട് ടീച്ചര്‍ ചോദിച്ചു, എന്താ നിനക്കു പറ്റിയത്. ഇതെന്തു മുറിവാ നിന്റെ തലയില്‍? ടീച്ചറുടെ ചോദ്യം കേട്ട ഉറുമ്പു പറഞ്ഞു. ടീച്ചറേ. ഞാന്‍ ആനയുടെ പുറത്തുകേറി വീട്ടിലേക്കു വരുമ്പോള്‍ വ ഴിയിലേക്കു നീണ്ടുനിന്ന ഒരു മരക്കൊമ്പു തലയിലിടിച്ചതാ.
അപ്പോള്‍ ടീച്ചര്‍ പറഞ്ഞു. എടാ മണ്ടാ. എന്നാല്‍ നിനക്ക് ഒന്നു കുനിഞ്ഞു കൊടുത്താല്‍ പോരാരുന്നോ? അപ്പോള്‍ ഉറുമ്പു പറഞ്ഞു. അതുമതിയായിരുന്നു.
പക്ഷേ ഞാനോര്‍ത്തു ആന കുനിയുമായിരിക്കുമെന്ന്.

No comments:
Post a Comment