Friday, January 23, 2009

പുലി പ്രഭാകരാ.....

ശ്രീലങ്കന്‍ സേനയും തമിഴ്‌പുലികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ഇതിനിടെയാണ്‌ തമിഴ്‌പുലികളുടെ നേതാവ്‌ പ്രഭാകരന്‍ കേരളത്തിലേക്ക്‌ കടന്നിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിച്ചത്‌. ഇതറിഞ്ഞയുടനേ ഉറുമ്പിനു തോന്നി പ്രഭാകരനെ പിടികൂടിയാല്‍ സര്‍ക്കാരിന്റെ അംഗീകാരവും പ്രശസ്‌തിയും കിട്ടും. ഉറുമ്പ്‌്‌ ഇക്കാര്യം ആനയോടു പറഞ്ഞു. ഇതുകേട്ട ആന ഉറുമ്പിനോടു പറഞ്ഞു... എടാ... നീ വേണ്ടാത്ത പണിക്കൊന്നും പോകേണ്ട.... പ്രഭാകരന്‍ വലിയ പുലിയാ... അവന്റെ കയ്യിലെങ്ങാനും പെട്ടാല്‍ നിന്നെ അവന്‍ പീസ്‌ പീസാക്കും. അതുകൊണ്ട്‌ ഇവിടെയെങ്ങാനും അടങ്ങിയിരിക്കാന്‍ നോക്ക്‌. ആനയുടെ ഉപദേശമൊന്നും കേള്‍ക്കാന്‍ ഉറുമ്പു കൂട്ടാക്കിയില്ല. ഉറുമ്പ്‌ പ്രഭാകരനെ കെണിയിലാക്കാനായി പുറപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉറുമ്പിന്റെ യാതൊരു വിവരവുമില്ല. ആനയ്‌ക്ക്‌ ഉറുമ്പിന്റെ കാര്യമോര്‍ത്തപ്പോള്‍ വിഷമം തോന്നി. എന്തായാലും അവന്റെ വീടുവരെ പോകാന്‍ ആന തീരുമാനിച്ചു. അവിടെ ചെന്നപ്പോഴതാ ഉറുമ്പ്‌ ക്ഷീണിതനായി കിടക്കുന്നു. കാര്യം തിരക്കിയപ്പോള്‍ ഉറുമ്പു പറഞ്ഞു.എന്റെയൊരു ഒടുക്കത്തെ ബുദ്ധിയേ .ഞാന്‍ നമ്മുടെ ദാമുച്ചേട്ടന്റെ കടയില്‍ പോയി ഒരു മാപ്പും മേടിച്ച്‌ പ്രഭാകരനെപ്പിടിക്കാന്‍ പദ്ധതിയും തയാറാക്കി.എങ്ങനെ പോകണമെന്നു ചിന്തിച്ചപ്പോഴാണ്‌ നമ്മുടെ ജയനെ ഓര്‍മവന്നത്‌.പിന്നെ ഞാനൊന്നും ആലോചിച്ചില്ല.തയ്യല്‍ക്കാരന്‍ കിട്ടുണ്ണിയുടെ കടയില്‍പോയി ജയന്റെ ഒരു ഡ്രസും മേടിച്ച്‌ ഒരു ഹെലികോപ്‌ടറും വാടകയ്‌ക്കെടുത്ത്‌ ജയന്‍ സ്റ്റൈലില്‍ ഒരു കയറില്‍ത്തൂങ്ങി ഞാനങ്ങുപോയി.ജയന്റെ ഡയലോഗുകള്‍ പറഞ്ഞ്‌്‌ പുലിപ്രഭാകരനെ വെല്ലുവിളിച്ച്‌ ഞാന്‍ കുറേ തപ്പിനടന്നു. കുറേയങ്ങു പോയിക്കഴിഞ്ഞപ്പോള്‍ താഴെക്കൂടി പുലി പ്രഭാകരനും കൂട്ടരും പോകുന്നത്‌ ഞാന്‍ കണ്ടു.`പ്രഭാകരാാാാ....... ഞാനിതാ വരുന്നൂൂൂൂ.......`.എന്നു പറഞ്ഞ്‌ ഞാന്‍ താഴേയ്‌ക്കു ചാടി. പിന്നൊന്നും എനിക്ക്‌ ഓര്‍മയില്ല. അതെന്താടാ നീ ബോധംകെട്ടുപോയോ ആന ചോദിച്ചു.ഇല്ല ആനച്ചേട്ടാ .ഞാന്‍ പിടച്ചെഴുന്നേറ്റു നോക്കുമ്പോള്‍ നമ്മുടെ പുലി പ്രഭാകരന്‍ അതാ നില്‍ക്കുന്നു.തോക്കുംപിടിച്ച്‌ കൂടെ കുറേ തടിമാടന്‍മാരും.പ്രഭാകരന്‍ ആഞ്ഞെന്റെ കരണത്തിന്‌ ഒറ്റയടി കൂടെ ഒരു അലര്‍ച്ചയും .പോടാ വീട്ടില്‍....*@!*@!*@!*എന്റെ കണ്ണില്‍ പൊന്നീച്ച പറന്നു.പിന്നെയെനിക്ക്‌ ഒന്നും ഓര്‍മയില്ലെന്റെ ആനച്ചേട്ടാ....

No comments:

Post a Comment