Wednesday, January 7, 2009

ഒളിമ്പിക്‌സ്‌


ഒളിമ്പിക്‌സ്‌ മത്സരത്തില്‍ ബോക്‌സിംഗ്‌ ഇനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ബെയ്‌ജിംഗിലെത്തിയത്‌ വില്ലാളിവീരനായ ഉറുമ്പായിരുന്നു. ഉറുമ്പിന്റെ എതിരാളിയോ.... ആഫ്രിക്കയില്‍ നിന്നുമെത്തിയ തടിമാടനായ ആനയും. മത്സരം തുടങ്ങുന്നതിനു മുമ്പേ ഉറുമ്പ്‌ ചാടി ബോക്‌സിംഗ്‌ റിംഗില്‍ കയറി. എന്നിട്ട്‌ കാണികളെയെല്ലാം നോക്കി അഭിവാദ്യം ചെയ്യാന്‍ തുടങ്ങി. മത്സരത്തിനു മുമ്പുള്ള ഉറുമ്പിന്റെ മസിലുപിടുത്തം കാണികള്‍ക്കു നന്നേ രസിച്ചു. കുറേ കഴിഞ്ഞപ്പോഴാണ്‌ ഉറുമ്പിന്റെ എതിരാളിയായ ആന ബോക്‌സിംഗ്‌ റിംഗിലേക്ക്‌ കടന്നു വന്നത്‌. ആനയെ കണ്ടതും ഉറുമ്പിന്‌ തലചുറ്റല്‍ അനുഭവപ്പെട്ടതും ഒരുപോലെയായിരുന്നു. പെട്ടെന്നുതന്നെ സ്വബോധം തിരിച്ചുകിട്ടിയ ഉറുമ്പ്‌ റഫറിയോടു ചോദിച്ചു... ഈ ആനയോടാണോ ഞാന്‍ മത്സരിക്കേണ്ടത്‌..... ഞാനെങ്ങനെയാ ഇവനുമായി ഗുസ്‌തി നടത്തുന്നത്‌.... എനിക്കു പേടിയാ..... ഞാന്‍ മത്സരിക്കാനില്ല... എന്നെ വേഗം ഇറക്കിവിടാമോ..... ഇതുകേട്ട റഫറി പറഞ്ഞു... പറ്റില്ല. നിങ്ങളുടെ എതിരാളിയായി മത്സരിക്കാനിറങ്ങുന്നത്‌ ഈ ആനതന്നെയാണ്‌. മത്സരം ഉടന്‍ തുടങ്ങും... വേഗം തയാറായിക്കോണം. ഈ സമയം കാണികള്‍ ആര്‍പ്പുവിളിക്കാന്‍ തുടങ്ങിയിരുന്നു. യാതൊരു രക്ഷയുമില്ലെന്നു മനസിലാക്കിയ ഉറുമ്പിന്‌ ഒടുവില്‍ മത്സരിക്കാതെ നിവൃത്തിയില്ലെന്നായി. അങ്ങനെ മത്സരം തുടങ്ങി. അവസാനം വില്ലാളി വീരനായ ഉറുമ്പ്‌ മത്സരത്തില്‍ വിജയിക്കുകയും ചെയ്‌തു. വിജയശ്രീലാളിതനായി തിരികെ നാട്ടിലെത്തിയ ഉറുമ്പിനോട്‌ കൂട്ടുകാര്‍ ചോദിച്ചു... ഹോ.... ഭയങ്കരം.... സമ്മതിച്ചിരിക്കുന്നു... എന്നാലും എങ്ങിനെയാ നീ ആ പൊണ്ണത്തടിയന്‍ ആനയെ തോല്‍പിച്ചത്‌...?????അപ്പോള്‍ ഉറുമ്പു പറഞ്ഞു..... അതു നിസാര കാര്യമല്ലേ.... ആന എന്നെ ഇടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ ഇടികൊള്ളാതെ ബോക്‌സിംഗ്‌ റിംഗിലൂടെ ഓടി. അവസാനം ഓടിയോടി തളര്‍ന്ന ആന അടിതെറ്റി താഴെവീണു. അപ്പോള്‍ ഞാന്‍ അവന്റെ മൂക്കിടിച്ചു പഞ്ചറാക്കി. ഇപ്പോള്‍ മനസിലായില്ലേ... അടിതെറ്റിയാല്‍ ആനയും വീഴുമെന്ന്‌......

1 comment:

  1. ആനയ്‌ക്കും ഉറുമ്പിനും പിന്നെ സമ്പാദകനും മംഗളാശംസകള്‍........ ചോക്ലേറ്റില്‍ ഒരു പരസ്യം കൊടുക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്‌..... അധികാരികളോട്‌ സൂചിപ്പിക്കുമല്ലോ?......
    സന്ദീപ്‌ സലിം

    ReplyDelete