Wednesday, January 7, 2009

ഉറുമ്പിന്റെ ബോധക്ഷയം

ആനയും ഉറുമ്പും കൂട്ടുകാര നായ അണ്ണാന്റെ കല്യാണ ത്തിന്‌ പോവുകയായിരുന്നു. പട്ടണത്തിലായിരുന്നു അണ്ണാന്റെ വീട്‌. ഇരുവരും അണിഞ്ഞൊരുങ്ങി ബസ്‌ സ്റ്റോപ്പിലേക്കു നടന്നു നീങ്ങി. ബസു വന്നപ്പോള്‍ ഉറുമ്പ്‌ ആദ്യമേ ബസില്‍ ചാടിക്കയറി. പിന്നാലെ ആനയും ഒരുവിധത്തില്‍ കയറിപ്പറ്റി.
ബസില്‍ വളരെയധികം ആള്‍ക്കാരുണ്ടായിരുന്ന തിനാല്‍ ആന ഫുട്‌ബോ ഡിലായിരുന്നു നിന്നത്‌. ഒടുവില്‍ ബസ്‌ കല്യാണ വീടിനു മുമ്പിലെത്തി. ആന ഇറങ്ങാന്‍വേണ്ടി ബസിന്റെ ഡോര്‍ തുറന്നതും പെട്ടെന്ന്‌ മറിഞ്ഞ്‌ താഴേക്കു വീണു. താഴെവീണയുടന്‍ തന്നെ ആനയുടെ ബോധം പോയി. ഇതുകണ്ടുകൊണ്ട്‌ പിറകേ ഇറങ്ങിയ ഉറുമ്പിനും പെട്ടെന്ന്‌ ബോധക്ഷയമു ണ്ടായി. അപ്പോള്‍ അവിടെ കൂടെയുണ്ടായിരുന്നവര്‍ ഓടിക്കൂടി. ഉടന്‍തന്നെ കൂട്ടുകാരനായ അണ്ണാനും എത്തി. അണ്ണാന്‍ ഇരുവരുടേയും മുഖത്തേക്ക്‌ വെള്ളം തളിച്ചു. ആദ്യം ആനയ്‌ക്കാണ്‌ ബോധം വീണത്‌. എല്ലാവരും ആനയോടു എന്താണു പറ്റിയതെന്നു ചോദിച്ചു. ആന പറഞ്ഞു, നല്ല തിരക്കായതിനാല്‍ ഡോര്‍ തുറന്നയുടന്‍തന്നെ ഞാന്‍ വെളിയി ലേക്കു മറിഞ്ഞു വീഴുകയായിരുന്നു. അതുകൊണ്ടാ എന്റെ ബോധം പോയത്‌. കാര്യമൊക്കെ പറഞ്ഞുകൊണ്ടിരുന്ന പ്പോഴാണ്‌ ഉറുമ്പും ബോധമില്ലാതെ അവി ടെ കിടക്കുന്നതു കണ്ടത്‌. ഉടന്‍തന്നെ എല്ലാവരും കുറെ വെള്ളംകൂടി ഉറുമ്പിന്റെ മുഖത്തേക്കു തളിച്ചു. വെള്ളം മുഖത്തുവീണയുടനേ ബോധം തെളിഞ്ഞ ഉറുമ്പിനോട്‌ ചുറ്റും കൂടിനിന്നവരെല്ലാം കാര്യം തിരക്കി. അപ്പോള്‍ ഉറുമ്പു പറഞ്ഞു.... ആന ബസില്‍നിന്നിറങ്ങിയപ്പോള്‍ ആനയുടെ ബോധം പോയി. അതുകൊണ്ടാ എന്റെയും ബോധം പോയത്‌. ഇതുകേട്ട അണ്ണാന്‍ ചോദിച്ചു... ആനയുടെ ബോധം പോയത്‌ അവന്‍ താഴെ വീണതു കൊണ്ടാ.. പക്ഷേ നിനക്കെങ്ങനാ ബോധം നഷ്‌ടപ്പെട്ടത്‌?....

അപ്പോള്‍ ഉറുമ്പു പറഞ്ഞു..... അതേ..... ബോധംകെട്ടു വീണ ആനയെ ഞാന്‍തന്നെ ചുമലിലേറ്റിക്കൊണ്ട്‌ ആശുപത്രിയില്‍ പോകണമെന്നു ഓര്‍ത്തുപോയി. അതുകൊണ്ടാ എനിക്കു ബോധം പോയത്‌.

No comments:

Post a Comment