Wednesday, January 7, 2009

ഒരു സൈക്കിള്‍ യാത്രയുടെ കഥ


ഒരു ദിവസം ആനയും ഉറുമ്പുംകൂടി ഒരു യാത്രയ്‌ക്ക്‌ പോകാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ സൈക്കിളില്‍ യാത്രയായി. ഉറുമ്പ്‌ സൈക്കിളിനു പിറകിലായാണ്‌ ഇരുന്നത്‌. കഥയും കാര്യവുമൊക്കെപ്പറഞ്ഞ്‌ അവരങ്ങനെ പോകുമ്പോള്‍ അതാ എതിരേ ഒരു ടിപ്പര്‍ വരുന്നു. ആന പെട്ടെന്ന്‌ സൈക്കിള്‍ റോഡിനു വശത്തേക്ക്‌ വെട്ടിച്ചു. പക്ഷേ വളരെ വേഗതയില്‍വന്ന ടിപ്പര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച്‌ വീണു. വീണയുടനേതന്നെ സൈക്കിളിനു പിറകിലിരുന്ന ഉറുമ്പിന്റെ ബോധം പോയി. സൈക്കിള്‍ ഓടിച്ചിരുന്ന ആനയ്‌ക്ക്‌ ഗുരുതരമായ പരിക്കും പറ്റി. അപകടമുണ്ടായിടത്ത്‌ ഓടിക്കൂടിയവര്‍ ഉടന്‍തന്നെ പരിക്കു പററിയ ആനയെ പൊക്കിയെടുത്ത്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. സം?വമൊക്കെക്കഴിഞ്ഞ്‌ കുറേനേരത്തിനുശേഷമാണ്‌ ഉറുമ്പിന്‌ ബോധം വീണത്‌. ബോധം തെളിഞ്ഞ ഉറുമ്പ്‌ പെട്ടെന്ന്‌ ചുറ്റും കൂടിനിന്നവരോട്‌ ചോദിച്ചു... എന്റെകൂടെ ഉണ്ടായിരുന്ന ആനയെന്തിയേ.... ആനയ്‌ക്ക്‌ എന്തെങ്കിലും പറ്റിയോ? അപ്പോള്‍ ഉറുമ്പിനോട്‌ ഒരാള്‍ പറഞ്ഞു. ?ആനയ്‌ക്ക്‌ ഗുരുതരമായ പരിക്കുണ്ട്‌... ഞങ്ങളെല്ലാംകൂടി ആനയെ ആശുപത്രിയിലാക്കി. രക്തം കയറ്റിക്കൊണ്ടിരിക്കുവാ.?ഇതുകേട്ടയുടനേ ഉറുമ്പ്‌ ചാടിയെണീറ്റു. എന്നിട്ട്‌ ചുറ്റും കൂടിനിന്നവരെ വകഞ്ഞുമാറ്റി പുറത്തേയ്‌ക്കു പാഞ്ഞു. അപ്പോള്‍ ഒരാള്‍ ഉറുമ്പിനെ പിടിച്ചു നിര്‍ത്തിയിട്ട്‌ ചോദിച്ചു.. ?ഉറുമ്പേ, എന്തിനാ നീ ധൃതിപിടിച്ച്‌ ഓടുന്നത്‌.? അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു.... ആനയ്‌ക്ക്‌ രക്തം കയറ്റിക്കൊണ്ടിരിക്കുകയാണെന്നല്ലേ പറഞ്ഞത്‌. അവന്റേത്‌ എ-നെഗറ്റീവാ. ഞാന്‍ വേഗം പോയി അവന്‌ രക്തം കൊടുക്കട്ടെ

No comments:

Post a Comment